കെഎസ്ആർടിസി സർവീസ് പുനസ്ഥാപിക്കണം ; നിവേദനം സമർപ്പിച്ചു പതാരം സുഹൃത്തുക്കൾ വാട്സ്ആപ്പ് കൂട്ടായ്മ

കൊല്ലം : കരുനാഗപ്പള്ളി – മാലുമ്മേല്‍ക്കടവ് – പതാരം വഴിയുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് പതാരം സുഹൃത്തുക്കൾ വാട്സാപ്പ് കൂട്ടായ്മ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറിന് നിവേദനം നൽകി.

കാലങ്ങളായി കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്ന് മാലുമ്മേല്‍ക്കടവ് – പതാരം വഴി സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇത് വഴി സര്‍വീസ് നടത്താത്തിനാല്‍ പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് വ്യാപക പരാതിയാണ് ഉയരുന്നത്. പ്രദേശത്തെ കശുവണ്ടി തൊഴിലാളികള്‍, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയൂര്‍വേദ – ഹോമിയോ ആശുപത്രികള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെയും നിരവധി വ്യാപാരസ്ഥാപനങ്ങളിലെയും ജീവനക്കാക്കും സാധാരണക്കാര്‍ക്കും ഇതുവഴിയുള്ള കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഏറെ സഹായകരമായിരുന്നു.

പതാരത്തിലേക്കും, ഇവിടെ നിന്ന് ഭരണിക്കാവ്, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാന്‍ പതാരത്തെയും പരിസരങ്ങളിലെയും ജനങ്ങള്‍ ആശ്രയിച്ചിരുന്ന ബസ് സര്‍വീസുകള്‍ എത്രയും വേഗം പുന:സ്ഥാപിച്ച് ശൂരനാട് തെക്ക് ഗ്രാമത്തിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന് അവർ പരാതിയിൽ ആവശ്യപ്പെട്ടു.ചെയർമാൻ എസ് സുഭാഷ്,കൺവീനർ മാമ്പള്ളിൽ റെജി, അൻവർ പതാരം,മുഹമ്മദ് അലി മണ്ണേൽ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment