കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വർധന അടുത്ത മാസം: ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്ന കാര്യം അടുത്ത മാസം തീരുമാനിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. പത്തു വർഷമായി വർധന തടഞ്ഞുവച്ചിരിക്കുകയായിരുന്നു. കോർപ്പറേഷന്റെ സാമമ്പത്തിക സാഹചര്യമായിരുന്നു കാരണം. ഈ കാലഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം രണ്ടു തവണ വർധിപ്പിച്ചു. ഏറ്റവും വലിയ സേവനദാതാക്കളെന്ന നിലയിൽ കെഎസ്ആർ
ടിസി ജീവനക്കാരുടെയും ശമ്പളം വർധിപ്പിക്കേണ്ടതുണ്ട്. സർക്കാർ ജീവനക്കാരുടേതിനു തുല്യമായ ശമ്പള വർധനയാണ് സർക്കാർ പരി​ഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിവർഷം രണ്ടായിരം കോടി രൂപ കടത്തിലാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. ശമ്പളം, പെൻഷൻ ഇനത്തിൽ 150 കോടി രൂപ പ്രതിമാസം ചെലവുണ്ട്. വർധന നടപ്പാക്കുമ്പോൾ ഇത് 180 കോടി രൂപയായി ഉയരും. എന്നാൽ കോർപ്പറേഷനിൽ നിന്നുള്ള വരുമാനം കഷ്ടിച്ച് നൂറുകോടി രൂപയാണ്. ഇതാണ് നഷ്ടം കുമിഞ്ഞുകൂടാൻ കാരണം. സർവീസുകൾ കാര്യക്ഷമമാക്കിയും യാത്രക്കൂലി കൂട്ടിയും കൂടുതൽ വരുമാനം നേടാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ശമ്പള വർധന നടപ്പാക്കുമ്പോൾ സർക്കാർ ആവശ്യപ്പെടുന്ന സേവനങ്ങൾക്കും ജീവനക്കാർ തയാറാകണം. കോർ‌പ്പറേഷന്റെ ശമ്പളം പറ്റി സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്നവരും യാത്രക്കാരോടു മോശമായി പെരുമാറുന്നവരുമായ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമിതി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു

Related posts

Leave a Comment