കെ.എസ്.ആർ.ടി.സി ജീവനക്കാരോട് അവ​ഗണന ; ഇതുവരെയും ശമ്പളം നൽകാതെ പിണറായി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഇത്തവണയും കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ളം വൈ​കു​മെ​ന്ന് ധ​ന​വ​കു​പ്പ്. സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട 65 കോ​ടി രൂ​പ ധ​ന​സ​ഹാ​യം ഇ​തു​വ​രെ ന​ല്‍​കി​യിട്ടില്ലാത്തതിനാല്‍ ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം ന​ല്‍​കാ​ന്‍ പ​ണ​മി​ല്ലെ​ന്നാ​ണ് ധ​ന​വ​കു​പ്പ് കോ​ര്‍​പ​റേ​ഷ​നെ അ​റി​യിച്ചു.കഴിഞ്ഞമാസം ശ​മ്പ​ളം വൈകിയതിനെ തുടര്‍ന്ന് ജീ​വ​ന​ക്കാ​ര്‍ എം​ഡി​ക്ക് എ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കെ ​സ്വി​ഫ്‌​റ്റി​നോ​ടു​ള‌​ള ജീവനക്കാരുടെ എ​തി​ര്‍​പ്പ് മൂ​ലം സ​ര്‍​ക്കാ​ര്‍ മനഃപൂര്‍വ്വം ശ​മ്പ​ളം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​കള്‍ ആരോപിച്ചു. 2016 ഫെ​ബ്രു​വ​രി 28ന് ശ​മ്പ​ള​ക്ക​രാ​ര്‍ ​അ​വ​സാ​നി​ച്ചതിന് ശേ​ഷം വ‌​ര്‍​ഷങ്ങള്‍ ക​ഴി​ഞ്ഞി​ട്ടും പു​തി​യ ക​രാ​റിനായി പ്രാ​ഥ​മി​ക ച‌​ര്‍​ച്ച​ക​ള്‍ പോ​ലും ന​ട​ത്തിയി​ട്ടി​ല്ല. ജൂ​ണ്‍ 30ന് ​പു​തി​യ ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാക്ക് നല്‍കിയെങ്കിലും ഇ​തു​വ​രെ പാലിക്കപ്പെട്ടിട്ടില്ലെന്നും മ​റ്റ് വ​കു​പ്പു​ക​ളി​ല്‍ ഇ​തി​ന​കം ര​ണ്ട് ത​വ​ണ ശ​ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ന​ട​ന്നെ​ന്നും ജീ​വ​ന​ക്കാ​ര്‍ വ്യക്തമാക്കുന്നു.

Related posts

Leave a Comment