കെഎസ്ആർടിസിയിൽ ശമ്പളം ഓൺലൈനായി

തിരുവനന്തപുരം; കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനിമുതൽ ജി സ്പാർക്ക് വഴി ഓൺലൈനായി ലഭ്യമാകും. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കെഎസ്‌ആർടിസി. 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ ജി സ്പാർക്ക് സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിച്ച്‌ ശമ്പളം നൽകുകയെന്ന ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചത്. ഇതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12ന് ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ ഗതാഗത മന്ത്രി അന്റണി രാജു നിർവഹിക്കും. സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതുപോലെ ഇനി കെഎസ്‌ആർടിസി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പിഎഫ് തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും.

Related posts

Leave a Comment