അയ്യപ്പ ഭക്തർക്ക് കെഎസ്ആർടിസിയുടെ ചാർട്ടേർഡ് ട്രിപ്പുകൾ

തിരുവനന്തപുരം; പമ്പയിൽ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി കെഎസ്ആർടിസി  ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാർത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റെയിൽവേ സ്‌റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്. പമ്പയിൽ നിന്നും  ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തർക്ക് ചാർട്ടേഡ് ട്രിപ്പുകൾ ബുക്ക് ചെയ്യാനാകും.
കൂടുതൽ വിവരങ്ങൾക്ക്:-18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും 04735 203445 പമ്പ കട്രോൾ റൂം നമ്പറിലേക്കും rsnksrtc@kerala.gov.in എന്ന മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7), വാട്സാപ്പ് – 8129562972.

Related posts

Leave a Comment