കെഎസ്ആർടിസിക്ക് എട്ട് പെട്രോൾ പമ്പ് ഡീലർഷിപ്പ്

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ എട്ട് ബസ് സ്റ്റേഷനുകളിൽ  പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ്പ് ലഭിച്ചു. മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവടങ്ങളിലെ ഔട്ട്ലെറ്റുകളിലാണ് പമ്പ്. ചിങ്ങം ഒന്നിന് പ്രവർത്തനം ആരംഭിക്കും.  ഔട്ട്ലൈറ്റുകളുടെ ഡീലർഷിപ്പ് സർട്ടിഫിക്കറ്റ്  കെ.എസ്‌.ആർ.ടി.സി ചെയർമാൻ ആന്റ് മാനേജിംഗ്‌ ഡയറക്ടർ  ബിജു പ്രഭാകർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ്‌ ജനറൽ മാനേജർ വി.സി.അശോകനിൽ നിന്ന്  ഏറ്റുവാങ്ങി.
ഈ ഔട്ട്ലൈറ്റുകളിൽ നിന്ന കെഎസ്ആർടിസി ബസുകൾക്ക് പുറമേ പൊതുജനങ്ങൾക്കും ഇന്ധനം ലഭിക്കും. ഈ സംരംഭത്തിൽ നിന്നും  കെ.എസ്‌.ആർ.ടി.സി യ്ക്ക്‌ മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഡി ബിജു പ്രഭാകർ പ്രതികരിച്ചു.

Related posts

Leave a Comment