Connect with us
48 birthday
top banner (1)

Pathanamthitta

ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി കെ.എസ്.ആർ.ടി.സി; ഭക്തർക്ക് സേവനമൊരുക്കാൻ മൊബൈൽ യൂണിറ്റുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്

Avatar

Published

on

പത്തനംതിട്ട: ചീഫ് ഓഫീസ് അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വർഷങ്ങളായി ശബരിമല മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനം നടത്തിവന്നിരുന്ന ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ നിർദ്ദേശം നൽകി. മണ്ഡലകാലം ആരംഭിച്ച് 26-ാം ദിവസം പിന്നിട്ടപ്പോഴാണ് അധികൃതർ സ്ഥലം ഒഴിഞ്ഞ് തരണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. അതേ സമയം, നാളിതുവരെയില്ലാത്ത തടസ്സം ഇത്തവണ എങ്ങനെ ഉണ്ടായന്ന് അറിയില്ലന്നും, പുതിയ സാഹചര്യത്തിൽ ഹെൽപ്പ് ഡസ്‌ക്കിൻ്റെ സേവനം അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചതായും ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട പറഞ്ഞു. ഇതുവഴി അയ്യപ്പഭക്തർക്ക് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാക്കുമെന്നും നഹാസ് പത്തനംതിട്ട അറിയിച്ചു.

Kerala

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

പത്തനംതിട്ട :കടമ്പനാട് കല്ലുകുഴിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. നിരവധി വിദ്യാര്‍ത്ഥിക ള്‍ക്ക് പരിക്കേറ്റു.

വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയ ബി.എഡ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.അധ്യാപകരടക്കം 51 പേരാണ് ബസിലുണ്ടായിരുന്നത്.ഇതിൽ ബിഎഡ് വിദ്യാര്‍ത്ഥികള്‍ അടക്കം 44ഓളം പേര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്.എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad

പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥികള്‍ രണ്ടു ബസുകളിലായാണ് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയത്.ഇതിൽ ഒരു ബസാണ് രാവിലെ ആറരയോടെ കടമ്പനാട് കല്ലുകുഴി ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്.

വളവ് വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണമെന്നാണ് ഫയര്‍ഫോഴ്സും പൊലീസും പറയുന്നത്.ബസ് വേഗതയിലായിരുന്നോയെന്ന കാര്യമൊക്കെ കൂടുതൽ അന്വേഷണത്തിൽ വ്യക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.ബസിന്‍റെ ടയറിന്‍റെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Kerala

വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 15 കാരിയെ പീഡിപ്പിച്ചു; യുവാവും, ഒത്താശ ചെയ്ത പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ

Published

on

പത്തനംതിട്ട: പതിനഞ്ചുകാരിയെ തെറ്റിദ്ധരിപ്പിച്ച് താലികെട്ടിയ ശേഷം മൂന്നാറിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും വിവാഹത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), കുട്ടിയുടെ അമ്മ(35) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഫോണ്‍ മുഖേനെ വലയിലാക്കിയ പെണ്‍കുട്ടിയെയാണ് വിവാഹവാഗ്ദാനം ചെയ്ത് താലി ചാര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതിന് ഒത്താശ ചെയ്തുവെന്ന് വെളിവായതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് പിതാവിന്റെ മൊഴിപ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുട്ടിയെ കാണാതായി എന്നായിരുന്നു പരാതി. കുട്ടിയെ മാതാവിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും അമല്‍ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. ചുട്ടിപ്പാറയിലെത്തിച്ച്‌ മാതാവിന്റെ സാന്നിധ്യത്തില്‍ കഴുത്തില്‍ താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ അന്ന് വൈകിട്ട് മൂന്നാറിലേക്ക് കൊണ്ടുപോയി. അമ്മയും ഒപ്പം പോയി.ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനു സമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. മാതാവ് ശുചിമുറിയില്‍ പോയ തക്കം നോക്കി അമല്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മൂവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ കോന്നി നിര്‍ഭയ ഹെന്റി ഹോമിലെത്തിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമലിനെതിരെ ബലാല്‍സംഗത്തിനും പോക്‌സോ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Advertisement
inner ad

സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിന്റെ പേരില്‍ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisement
inner ad
Continue Reading

Kerala

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജ്ജിതം, 44 പേർ പിടിയിൽ

Published

on

പത്തനംതിട്ട : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജ്ജിതം, 44 പേർ പിടിയിൽ

വിദ്യാർത്ഥിനി നിരന്തരലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി.സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന് പോലീസ്.

Advertisement
inner ad

ഈമാസം 10 ന് ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ആദ്യകേസ്‌ മുതൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിലൂടെ, 4 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം പ്രതികളെയും കുടുക്കാൻ അന്വേഷണസംഘത്തിന് സാധിച്ചു.

ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി വിദ്യാർത്ഥിനിയുടെ മൊഴികൾ അനുസരിച്ച് ആകെ 29 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Advertisement
inner ad

ഷിനു ജോർജ്ജ് (23) ആണ് ഇന്ന് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.

ഇലവുംതിട്ട പോലീസ് പ്രജിത് കുമാർ (24) എന്നയാളെ അറസ്റ്റ് ചെയ്തു.

Advertisement
inner ad

ഇരുവരെയും വീടുകളിൽ നിന്നും ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇനി അറസ്റ്റിലാവാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ 9 പ്രതികളും, പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ 4 പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒരു പ്രതിയുമാണ്.

Advertisement
inner ad

ഇലവുംതിട്ട സ്റ്റേഷനിലെ പ്രതികളിൽ ഒരാൾ പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷമെടുത്ത പോക്സോ കേസിൽ നിലവിൽ ജയിലിലാണ്.

പത്തനംതിട്ട സ്റ്റേഷനിൽ പിടികൂടാനുള്ള പ്രതികളിൽ വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും.

Advertisement
inner ad

പ്രതികളിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്,

വിദ്യാർത്ഥിനിക്കൊപ്പം പഠിക്കുന്നവരും മുതിർന്ന ക്ലാസ്സുകളിൽ ഉള്ളവരുമുണ്ട്.

Advertisement
inner ad

പിടികൂടാനുള്ളവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured