Connect with us
inner ad

Kerala

കെഎസ്ആർടിസി ബിജു പ്രഭാകറിന്റെ കുടുംബ സ്വത്തല്ല: ആർ. ചന്ദ്രശേഖരൻ

Avatar

Published

on

തിരുവനന്തപുരം: സിഎംഡി ബിജു പ്രഭാകറിനെ കൊണ്ട് തുടർച്ചയായി പരാജയപ്പെടുന്ന പരീക്ഷണങ്ങൾ നടത്തി കെഎസ്ആർടിസിയെ സമ്പൂർണമായി തകർക്കാൻ സർക്കാർ തലത്തിൽ ​ഗൂഢാലോചന നടക്കുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കണ്ണുകെട്ടി കുതിരയെ വിടുന്നത് പോലെയാണ് കെഎസ്ആർടിസിയെ അഴിച്ചുവിട്ടിരിക്കുന്നത്. ഈ കുതിര എവിടെ ചെന്ന് കയറുമെന്ന് അറിയില്ല. കെഎസ്ആർടിസിയെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാക്കുന്നതിനുള്ളതാണ് ഏറ്റവും ഒടുവിലത്തെ പരീക്ഷണം. സർക്കാർ അറിയാതെ സിഎംഡി മാത്രമായാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നതെന്ന് വിശ്വസിക്കാനാവില്ലെന്നും ബിജുപ്രഭാകർ രാജിവെച്ചു സ്വയം ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്നും ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ ദുഃസ്ഥിതിക്ക് ആരാണ് ഉത്തരവാദിയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയും ​ഗതാ​ഗത മന്ത്രിയുമാണ്. ​​ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അത് വെളിപ്പെടുത്തണം. കെഎസ്ആർടിസിയെ എന്ത് ചെയ്യാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. ബിജു പ്രഭാകർ നടത്തുന്ന പരാജയപ്പെട്ട പരീക്ഷണങ്ങളിൽ എന്തുകൊണ്ടാണ് സർക്കാർ മൗനം പാലിക്കുന്നത്. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ​ഒരു പൊതുമേഖലാ ​ഗതാ​ഗത സംവിധാനത്തെ തകർക്കാർ ശ്രമിക്കുന്ന സർക്കാരിനെതിരെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയുടെ എല്ലാ സൗകര്യങ്ങളും ഉപയോ​ഗിച്ച് സ്വിഫ്റ്റ് എന്ന കമ്പനി പ്രവർത്തിക്കുകയാണ്. ഇതിന് ആരാണ് അനുമതി നൽകിയത്. കെഎസ്ആർടിസിയിൽ ശമ്പളമില്ല, പെൻഷനില്ല. ജീവനക്കാരോട് ഇത്രയും മഹാപാപം ചെയ്യുന്നത് ശരിയല്ല. സ്വിഫ്റ്റ് ബസുകൾ പണയം വെയ്ക്കാൻ നോക്കിയിട്ട് ആർക്കും വേണ്ട. കെഎസ്ആർടിസി ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥന്റെ കുടുംബ സ്വത്താണോയെന്ന് ചോദിച്ച ആർ. ചന്ദ്രശേഖരൻ, അങ്ങനെയെങ്കിൽ മുഖ്യമന്ത്രി അക്കാര്യം തുറന്നുപറയണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ്, ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured