Connect with us
48 birthday
top banner (1)

Featured

പരിശോധന കർശമാക്കി കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം; ടിക്കറ്റിൽ ക്രമക്കേട് കാട്ടിയ ജീവനക്കാരനെ പിരിച്ചു വിട്ടു

Avatar

Published

on

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാ​ഗം പരിശോധനകർശനമാക്കിയപ്പോൾ പിടിക്കപ്പെട്ടത് നിരവധി കുറ്റകൃത്യങ്ങൾ . ടിക്കറ്റ് സംബന്ധമായ ക്രമക്കേടിൽ കൈയ്യോടെ പിടി കൂടിയ കെഎസ്ആർടിസി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചു വിടുകയും ചെയ്തു. ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായി 27,813 ബസുകളിലാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. ഇതിൽ ടിക്കറ്റ് സംബന്ധമായ 131 എണ്ണം ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ജൂൺ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ KS 153 കണിയാപുരം – കിഴക്കേക്കോട്ട് എന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്ത 2 യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയ കണ്ടക്ടർ എസ്.ബിജുവിനെ പിടികൂടുകയും അന്നുതന്നെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ നിന്നും പിരിച്ചുവിടുകയും ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പൊതുപണം അപഹരിച്ചതിന് കേസ് ചാർജ്ജ് രജിസ്ട്രർ ചെയ്യുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി.ആർ.ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ.മോഹനൻ എന്നിവർ യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാത്തതിന് സസ്പെൻഡ് ചെയ്യുകയും പണാപഹരണം നടത്തിയതിന് ആലപ്പുഴ, കൊട്ടാരക്കര എന്നീ പോലീസ് സ്റ്റേഷനുകളിൽ പൊതുപണം അപഹരിച്ചതിന് കേസ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കൂടാതെ ഇതേ കാലയളവിൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേൽ 10 ജീവനക്കാരെ കൂടി സസ്പെൻഡ് ചെയ്തു.

അകാരണമായി ആറ് സർവ്വീസുകൾ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇൻസ്പെക്ടർ വി.ജി ബാബു, സ്റ്റേഷൻ മാസ്റ്റർ സി. എ ​ഗോപാലകൃഷ്ണൻ നായർ, പണം ഈടാക്കിയിട്ട് ടിക്കറ്റ് നൽകാതിരുന്ന തൃശ്ശൂർ യൂണിറ്റിലെ കണ്ടക്ടർ ബിജു തോമസ്, മേലധികാരിയുടെ നിർദ്ദേശമില്ലാതെ സ്വന്തമായി സർവ്വീസ് റദ്ദാക്കിയ പൂവ്വാർ യൂണിറ്റിലെ കണ്ടക്ടർ ബി.വി മനു, ഡ്രൈവർ അനിൽകുമാർ എസ്, സ്റ്റേഷൻ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവർ റെജി ജോസഫ്, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവർ പി.സൈജു, അസിസ്റ്റൻഡ് ട്രാൻസ്പോർട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടർ ബി. മം​ഗൾ വിനോദ്, ഇ ടിഎം തകരാറിലായതിനാൽ . തന്നിഷ്ടപ്രകാരം സർവ്വീസ് റദ്ദാക്കിയ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ഏഴ് യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ഒരു യാത്രക്കാരിൽ നിന്നും പണം ഈടാക്കാതെയും, ടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ ഇ ജോമോൾ, എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരിൽ നിന്നും സർക്കാർ ഉത്തരവ് അനുസരിച്ച് 500/- രൂപ വീതം പിഴയിനത്തിൽ ആകെ 8500/- രൂപ ഈടാക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പരിശോധന കർശനമാക്കി വരുമാന ചോർച്ച കണ്ടുപിടിക്കുകയും അതുവഴി കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഉയർത്തുന്നതിനും വേണ്ട കൃത്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. പണാപഹരണം നടത്തുന്ന ജീവനക്കാരെ കണ്ടുപിടിച്ച് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നതിന് പുറമേ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും സിഎംഡി അറിയിച്ചു.

Advertisement
inner ad

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Continue Reading

Featured

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

Published

on

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Continue Reading

Featured