കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വഞ്ചനാദിനാചരണം നടത്തി


മലപ്പുറം : ശമ്പള പരിഷ്‌കരണം നടപ്പാക്കുക, അശാസ്ത്രീയമായി അടിച്ചേല്‍പ്പിച്ച ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക, പൊതു ഗതാഗതം ശക്തിപെടുത്താന്‍ പുതിയ ബസ്സുകള്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ടിഡിഎഫ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനം അനുസരിച്ചു മലപ്പുറം യൂണിറ്റില്‍ മലപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് മുന്നില്‍ വഞ്ചനാ ദിനം ആചരിച്ചു.കെ എസ് ടി ഡബ്ലിയു സി ജില്ലാ പ്രസിഡന്റ് നസീര്‍ അയമോന്‍ ഉത്ഘാടനം ചെയ്തു. എം ആര്‍ ശെല്‍വരാജ്, കുഞ്ഞു, അബ്ദുള്‍ മജീദ് കലയത്ത്, ശ്രീനിവാസന്‍. ടി, സണ്ണി നേതൃത്വം നല്‍കി

Related posts

Leave a Comment