Ernakulam
കെഎസ്ആർടിസി ലോഫ്ലോർ ബസ് കത്തിയ സംഭവം; നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു
കൊച്ചി: കഴിഞ്ഞ 17ന് പമ്പ – നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ലോഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെയും സൂപ്പർ വൈസർ, ഡിപ്പോ എൻജിനിയർ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. തീർഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്ന ബസ് അട്ടത്തോട്ടിൽ എത്തിയപ്പോഴാണ് തീപിടിച്ചത്. ബാറ്ററിയിൽ നിന്നുള്ള കേബിളുകൾ കൃത്യമായി ഘടിപ്പിച്ചിരുന്നില്ലെന്നും പ്രധാന കേബിളുകൾ ഫ്യൂസ് ഇല്ലാതെ നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
Alappuzha
തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.
Ernakulam
നടിയെ ആക്രമിച്ച കേസ്: കേസിലെ അന്തിമവാദം നാളെ ആരംഭിക്കും
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേസിലെ അന്തിമവാദം നാളെ ആരംഭിക്കും.വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിഹരണ നടപടികള്‍ എല്ലാം ഉണ്ടായത്. 2018 മാര്‍ച്ച് 8നാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചതും. 2017 ഫെബ്രുവരി 17-ന് രാത്രി നടിക്കെതിരെ അതിക്രമം ഉണ്ടായത്. നടിയുടെ വാഹനത്തില്‍ ബലമായി കയറിക്കൂടിയ അക്രമികള്‍ നടിയെ ഉപദ്രവിക്കുകയായിരുന്നു. ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണ് കേസില്‍ ഉള്ളത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വകുപ്പുതല നടപടിയില്‍ ഒതുക്കാന്‍ നീക്കം നടക്കുന്നു. അതിനാല്‍ ക്രിമിനല്‍ നിയമപ്രകാരം നടപടി എടുക്കണം എന്നാണ് അതിജീവതയുടെ ആവശ്യം. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ അതിജീവിത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Ernakulam
അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധം ശക്തമാക്കും: യൂത്ത് കോൺഗ്രസ്
തിരുവള്ളൂർ : വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സാധാരണ ജനങ്ങളുടെ മേൽ അധികഭാരം സൃഷ്ടിച്ച സർക്കാർ നടപടിയിൽ
യൂത്ത് കോൺഗ്രസ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂർ കെ എസ് ഇ ബി ഓഫീസിലേക്ക് ചൂട്ട് കത്തിച്ച് പ്രകടനം നടത്തി. പ്രതിഷേധം ഗ്രാമപഞ്ചായത്ത് മെമ്പർ ഡിപ്രജീഷ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് അജയ് കൃഷ്ണ അധ്യക്ഷ വഹിച്ചു വി കെ ഇസഹാക്ക് ,മനോജ് തുരുത്തി ,സുധി കുയ്യന, സി ആർ സജിത്ത് ,ധനേഷ് കോട്ടപ്പള്ളി ,പ്രതീഷ് കോട്ടപ്പള്ളി ,ലിബീഷ് കെ എം ,ലിജു ശാന്തിനഗർ എന്നിവർ സംസാരിച്ചു.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login