കട്ടപ്പന തിരുവനന്തപുരം ‘മിന്നല്‍’

കട്ടപ്പന: കട്ടപ്പനയില്‍ നിന്ന് ചെറുതോണി- മൂലമറ്റം വഴി തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി മുടങ്ങിയിരുന്ന സര്‍വീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മന്ത്രി റോഷി അഗസ്റ്റിനെ അറിയിച്ചു.

കട്ടപ്പനയില്‍ നിന്ന് രാത്രി 10.30ന് പുറപ്പെട്ട് പുലര്‍ച്ചെ 4.45ന്് തിരുവനന്തപുരത്തെത്തും. രാത്രി 11.55ന് തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് തിരിക്കുന്ന ബസ് രാവിലെ 5.30ന് എത്തിച്ചേരും. ഓണ്‍ലൈന്‍ വഴി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Related posts

Leave a Comment