കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു ; ഗുരുതര പരിക്ക്

കിഴക്കേത്തെരുവ് ജംഗ്‌ഷനില്‍ നിര്‍ത്തി ഇട്ടിരുന്ന കെ.എസ്‌ആ.ര്‍.ടി.സി ഓര്‍ഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച്‌ കയറി നിരവധി പേര്‍ക്ക് പരിക്ക്.
ആലപ്പുഴയിലേക്ക് പോയ കെ.എസ്‌ആ.ര്‍.ടി.സി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓര്‍ഡിനറി ബസില്‍ ഇടിക്കുകയായിരുന്നു.

നിര്‍ത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ കാല്‍ ഇടിയുടെ ആഘാതത്തില്‍ സീറ്റിനു ഇടയില്‍ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് നിഗമനം. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Related posts

Leave a Comment