മദ്യത്തിന് ടാക്സ് കൊടുക്കുന്നുണ്ട്, ടിക്കറ്റെടുക്കാൻ മനസ്സില്ല

മലപ്പുറം: ടിക്കറ്റിന്റെ പണം ചോദിച്ചതിന് മദ്യപാനി കെഎസ്‌ആർടിസി കണ്ടക്ടറെ ആക്രമിച്ചു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാർജ് ചോദിച്ചതിനാണ് മദ്യപാനി വണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.മദ്യപിച്ച്‌ ബസിൽ കയറിയയാൾ ടിക്കറ്റെടുക്കാൻ വിസമ്മതിച്ചു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്ന് അതിനാൽ ടിക്കറ്റ് എടുക്കില്ലെന്നായിരുന്നു ഇയാളുടെ പ്രതികരണം. ഇതേ തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ ബസിൽ നിന്ന് ഇറക്കിവിട്ടു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി ബസ്സിന് നേരേ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ചില്ല് തകർന്നു.

അതേസമയം, കോവിഡ് മാനദണ്ഡങ്ങളെതുടർന്ന് ലോക് ഡൗണിൽ നിർത്തിവച്ച കെ എസ് ആർ ടി സി സർവ്വീസുകൾ പുനരാരംഭിച്ചിട്ട് അധികമായിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഇപ്പോഴും കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നത്. പ്രൈവറ്റ് ബസ്സുകളിൽ പകുതിയും സാമ്പത്തിക പ്രതിസന്ധി മൂലം സർവീസ് നിർത്തിവച്ച അവസ്ഥയിൽ സാധാരണക്കാർക്ക് സഞ്ചരിക്കാൻ ആകെയുള്ള പൊതു ​ഗതാ​ഗത മാർഗ്ഗമാണ് കെ എസ് ആർ ടി സി.

Related posts

Leave a Comment