കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പടെ ആറുപേർക്ക് പരിക്ക്

തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. അഞ്ച് സ്കൂൾ കുട്ടികൾ അടക്കം ആറുപേർക്കാണ് പരിക്കേറ്റത്. വെയിറ്റിങ് ഷെഡിൽ ബസ് കാത്തു നിന്നവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ മുതിർന്നയാളുടെ നില ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ്സ് ബസ് ഷെൽട്ടറിലിടിച്ചപ്പോൾ തകർന്ന് വീഴുകയായിരുന്നു.ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്. പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Related posts

Leave a Comment