കെഎസ്ആർടിസി ബസ് കടയിലേക്കു പാഞ്ഞ് കയറി 22 പേർക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം പള്ളിച്ചൽ പാരൂർകുഴിയിലാണ് സംഭവം. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. കടയിൽ ആളുകളില്ലാതിരുന്നതും റോഡിൽ തിരക്ക് കുറവായതും അപകടത്തിന്റെ കാഠിന്യം കുറച്ചു. 22 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആറ് പേരുടെ പരിക്ക് സാരമുള്ളതാണ്. കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുർന്നാണ് ബസ് നിയന്ത്രണം വിട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Related posts

Leave a Comment