Ernakulam
കെഎസ്ആർടിസിയും സപ്ലൈകോയും അടച്ചുപൂട്ടലിന്റെ വക്കിൽ: സതീശൻ
കൊച്ചി: പൊതു ഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി പൂട്ടിക്കാൻ സർക്കാർ ശ്രമം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പിണറായി സർക്കാർ തുടർച്ചയായി കാട്ടുന്ന അവഗണനയെ തുടർന്ന് സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടലിന്റെ വക്കിലാണ്. പതിവ് ഷെഡ്യൂളുകളെല്ലാം നിർത്തലാക്കി. സാധാരണക്കാരും വീട്ടുജോലിക്കാരും കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനത്തെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്.
ഒരു ദയവും ഇല്ലാത്ത തരത്തിലാണ് സർക്കാർ കെ.എസ്.ആർ.ടി.സിയോട് പെരുമാറുന്നത്. ശമ്പളവും പെൻഷനും നൽകാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കെ.എസ്.ആർ.ടി.സി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാർ ജീവനക്കാരെ ഉൾപ്പെടുത്തി സ്വിഫ്റ്റ് ഉണ്ടാക്കിയത്. ലാഭമുള്ള റൂട്ടുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റി ലാഭകരമല്ലാത്ത റൂട്ടുകളൊക്കെ കെ.എസ്.ആർ.ടി.സിക്ക് നൽകി. കെ.എസ്.ആർ.ടി.സി നഷ്ടത്തിലായിട്ടും സാമ്പത്തികമായി സഹായിക്കാൻ സർക്കാർ തയാറായില്ല. കെ.എസ്.ആർ.ടി.സിയെ തകർത്തതിൽ സർക്കാരാണ് ഒന്നാം പ്രതി. കെ.എസ്.ആർ.ടി.സി അപകടത്തിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷം നിരവധി തവണ നിയമസഭയിൽ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
മന:പൂർവമായി കെ.എസ്.ആർ.ടി.സിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ചുള്ള സിൽവർ ലൈൻ പദ്ധതി കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. സിൽവർ ലൈൻ അപ്രായോഗികമാണെന്ന യു.ഡി.എഫിന്റെ ഉറച്ച നിലപാട് ഇപ്പോൾ സർക്കാരും അംഗീകരിച്ചിരിക്കുകയാണ്. പുതിയ റെയിൽപ്പാത സംബന്ധിച്ച വാർത്തകൾ വരുന്നതല്ലാതെ പദ്ധതിയെക്കുറിച്ച് സർക്കാരിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ പ്രതിപക്ഷത്തിന് താൽപര്യമുണ്ട്. അല്ലാതെ എടുത്തുചാടി എന്തിനെയും എതിർക്കുന്ന സമീപനം പ്രതിപക്ഷത്തിനില്ല. സിൽവർ ലൈനിലും വിദഗ്ധരുമായി നിരന്തര ചർച്ച നടത്തിയ ശേഷമാണ് അത് കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാട് യു.ഡി.എഫ് സ്വീകരിച്ചത്. ഇ ശ്രീധരൻ നൽകിയ ഒരു പേപ്പറിന്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. അതിവേഗ റെയിൽപ്പാതയെ കുറിച്ച് സർക്കാരിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം. പാരിസ്ഥിതിക ദുരന്തമുണ്ടാക്കുകയും സാമ്പത്തികമായി കേരളത്തെ തകർക്കുകയും ചെയ്യുന്ന പദ്ധതി ആയതിനാലാണ് കെ റെയിലിനെ യു.ഡി.എഫ് എതിർത്തത്.
സപ്ലൈ കോയും അടച്ചുപൂട്ടലിന്
കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ സപ്ലൈക്കോയും പൂട്ടലിന്റെ വക്കിലാണ്. 3500 കോടിയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. ഒരു സാധനത്തിന്റെയും വില കൂട്ടില്ലെന്നാണ് എൽ.ഡി.എഫ് പറഞ്ഞത്. ഒരു സാധനവും സപ്ലൈകോയിൽ ലഭ്യമല്ലാത്തതിനാൽ വില കൂട്ടേണ്ട ആവശ്യമില്ല. രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. 50 മുതൽ 150 ശതമാനം വരെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. വിപണി ഇടപെടൽ നടത്താതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത രീതിയിലുള്ള വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. എല്ലാ ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തും. അത് മുഖ്യമന്ത്രി തുറന്ന് നോക്കാറില്ലേ? വിലക്കയറ്റം നിയന്ത്രിക്കേണ്ടത് സപ്ലൈകോയും കൺസ്യൂമർഫെഡുമാണ്. പക്ഷെ ആ സ്ഥാപനങ്ങളിൽ സാധനങ്ങളില്ല. പിന്നെ എങ്ങനെയാണ് വിപണി ഇടപെടൽ നടത്തുന്നത്. സർക്കാർ നങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുകയാണ്. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. സർക്കാർ ഇതൊന്നും കാണുന്നില്ലേ? കാലവർഷക്കെടുതിയിലും ആരോഗ്യ പ്രശ്‌നങ്ങളിലും പനി മരണങ്ങളിലും സർക്കാർ ഒന്നും ചെയ്തില്ല. സർക്കാർ എന്തു ജോലിയാണ് ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.
കോഴിക്കോട് സെമിനാർ നടക്കുമ്പോൾ തിരുവനന്തപുരത്തേക്കും സി.പി.എം രാജ് ഭവൻ മാർച്ച് നടത്തുമ്പോൾ കോഴിക്കോട്ടേക്കും പോകുന്ന ആളാണ് ഇ.പി ജയരാജൻ. കുറേക്കാലമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ പിണങ്ങി നടക്കുന്ന ആളാണ് ജയരാജൻ. കോഴിക്കോട്ടെ സെമിനാറിൽ അദ്ദേഹത്തിന്റെ പേര് പോലും വച്ചില്ല. അദ്ദേഹത്തെ പൂർണമായും ഒതുക്കുകയാണ്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ ആഞ്ഞടിക്കണമെന്നാണ് ഇ.പി ജയരാജൻ ആഗ്രഹിക്കുന്നത്.
സി.പി.എം സെമിനാറിൽ പങ്കെടുത്തവരെയെല്ലാം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേത്. കോൺഗ്രസിനെതിരെ പ്രതികരിക്കണമെന്നാണോ ഇന്നലെ നടന്ന സെമിനാറിൽ തീരുമാനിച്ചത്? രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ് സി.പി.എം ഇറങ്ങിയിരിക്കുന്നതെന്ന ഞങ്ങളുടെ ആരോപണം ശരിവച്ചിരിക്കുകയാണ്. സെമിനാറിൽ പങ്കെടുത്തവരൊക്കെ കോൺഗ്രസിനെതിരെയാണോ സംസാരിച്ചത്? സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ഒപ്പം നിൽക്കുമെന്ന് കരുതിയാണ് മതസംഘടനകൾ സെമിനാറിൽ പങ്കെടുത്തത്. എന്നാൽ ഒപ്പം നിന്നില്ലെന്നു മാത്രമല്ല, രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ കോൺഗ്രസ് അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ല.
ദേശീയ തലത്തിൽ കോൺഗ്രസും ലീഗുമുള്ള പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി സി.പി.എമ്മും മാറുമെന്നാണ് സെമിനാർ ഉദ്ഘാടനം ചെയ്ത സിതാറാം യെച്ചൂരി പറഞ്ഞത്. അത് സംസ്ഥാന നേതാക്കൾക്കുള്ള ഉത്തരമാണ്. 1987 ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയു മഹിളാ അസോസിയേഷനും ശരിഅത്തിനെ എതിർക്കുകയും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും പറഞ്ഞൊരു കാലമുണ്ടായിരുന്നെന്നത് മന്ത്രി പഠിക്കണം. അന്ന് ആർ.എസ്.എസുമായി ചേർന്ന് ഗൂഡാലോചന നടത്തിയ നേതാക്കളാണ് സി.പി.എമ്മിനുണ്ടായിരുന്നത്. ക്രൈസ്തവരുടെയും മുസ്ലീംകളുടെയും പിന്തുണയില്ലാതെ സർക്കാർ അധികാരത്തിലെത്തിയതിന് ബാലാസഹിബ് ദേവറസ് എന്ന ആർ.എസ്.എസ് നേതാവ് സി.പി.എമ്മിനെ അഭിനന്ദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് ഹിന്ദു ഏകീകരണമുണ്ടാക്കാൻ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ ഗൂഡാലോചന നടത്തിയിട്ടുണ്ട്. സി.പി.എം തീരുമാന പ്രകാരമായിരുന്നു അത്തരമൊരു ഗൂഡാലോചന. അതിന്റെ ഭാഗമായാണ് ശരിഅത്തിനെ എതിർത്തതും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടത്.
ഇന്നലെ നടത്തിയ സെമിനാറിൽ സി.പി.എം സ്വീകരിച്ച നിലപാടും വിവിധ മതസംഘടനകൾ എടുത്ത നിലപാടും തമ്മിൽ വ്യത്യാസമുണ്ട്. സെമിനാറിൽ ഒരുമിച്ചൊരു നിലപാടെടുക്കാൻ പോലും സാധിച്ചില്ല. എന്നിട്ടാണ് സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് മന്ത്രി പറയുന്നത്. കോൺഗ്രസിനെതിരെ സംസാരിച്ച് വെറുതെ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സർക്കാരിന് വ്യക്തി നിയമങ്ങളിലേക്കും ആചാരങ്ങളിലേക്കും ഏത് ഘട്ടം വരെ ഇടപെടാമെന്ന ചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്. പാർലമെന്റിലും പാർലമെന്ററി സമിതിയിലും കോൺഗ്രസ് പ്രതിനിധികൾ ഏക സിവിൽ കോഡിനെ ശക്തമായി എതിർത്തിട്ടുണ്ട്. അധികാരത്തിൽ ഇരുന്നപ്പോഴും പുറത്ത് നിന്നപ്പോൾ ഏക സിവിൽ കോഡ് വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സംഘപരിവാറിനൊപ്പം ചേർന്ന് ഏക സിവിൽ കോഡ് വേണമെന്ന് ആവശ്യപ്പെട്ട കേരളത്തിലെ ഏക പാർട്ടി സി.പി.എമ്മാണ്. ഇപ്പോൾ മലക്കം മറിഞ്ഞതും അവരാണ്. അന്നും ഇന്നും കോൺഗ്രസിന് ഒറ്റനിലപാടെയുള്ളൂ
Ernakulam
കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയ സംഭവം; ഡിവൈഎസ്പിക്കെതിരെ അന്വേഷണം
എറണാകുളം: പോലീസ് കാവലിൽ എൽഡിഎഫ് കൗണ്‍സിലർ കല രാജുവിനെ സിപിഎമ്മുകാർ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ അന്വേഷണം. അഡീഷണല്‍ എസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന നിർദേശം നല്‍കി.കലാ രാജുവിനെ സിപിഎം കടത്തിക്കൊണ്ടു പോയതില്‍ ഡിവൈഎസ്പി കൂട്ടുനിന്നുവെന്ന് പരാതി ഉയർന്നിരുന്നു.
കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എല്‍ഡിഎഫ് കൗണ്‍സിലർ കലാരാജുവിനെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സിപിഎം ഓഫീസില്‍നിന്നാണ് കൗണ്‍സിലർ കലാരാജു പുറത്തുവന്നത്.
Ernakulam
കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു: മുൻ പ്രിൻസിപ്പല്‍ ഉൾപ്പെടെ മൂന്ന് പ്രതികൾ
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രത്തില്‍ മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്ബി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതർക്കെതിരേ ഉയർന്നിരുന്നു.
2023 നവംബർ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
സിവില്‍ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ അതുല്‍ തമ്ബി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്ബില്‍ വീട്ടില്‍ ആല്‍ബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്ബോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
Ernakulam
ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login