Accident
കൊച്ചിയില്‍ കെഎസ്ആര്‍ടിസി എ.സി ലോഫ്ലോര്‍ ബസ് കത്തിനശിച്ചു
കൊച്ചി: കൊച്ചിയില്‍ കെ.എസ്.ആര്.ടി.സി എ.സി ലോഫ്ലോര്‍ ബസ് കത്തിനശിച്ചു. എം.ജി റോഡിന് സമീപം ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്ലോര്‍ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസില്‍ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ ബസ് നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.
വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബസില്‍ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. കെ.എസ്.ആര്.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
Accident
ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു
കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. അപകടം നടന്ന ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Accident
സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു
കൊച്ചി: എറണാകുളത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു.ചെറായില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റില്‍ ഇടിച്ചാണ് അപകടം.
ഞാറയ്ക്കല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്.അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും, ബസ് ജിവനക്കാരനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.
Accident
മൈസൂരുവിൽ വാഹനാപകടം: കെഎസ്ആർടിസി ഡ്രൈവർ മരിച്ചു
മലപ്പുറം: മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ പകര സ്വദേശി ഹസീബാണ് മരിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആർക്കും പരിക്കില്ല. മലപ്പുറം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലെക്സ് സ്പെഷ്യൽ സർവീസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചന്‍കോഡ് മതൂരിലാണ് അപകടം. മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസ് വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തില്‍ ഇടിച്ചതാണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. മൃതദേഹം അവിടെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറത്ത് നിന്നും കെ എസ് ആർ ടി സി ജീവനക്കാരും, ബന്ധുക്കളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. യാത്രക്കാരെ മറ്റു ബസുകളിൽ ബാംഗ്ലൂരിലേക്ക് കൊണ്ടു പോയതായി കെ എസ് ആർ ടി സി അറിയിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login