തിരുവനന്തപുരം: കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും.
കോവിഡ് സമയത്ത് നിര്‍ത്തിയ സര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്. കേരളത്തിലേക്കുള്ള ബസ് സര്‍വിസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ തമിഴ്നാട്ടിലേക്ക് സര്‍വിസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
തമിഴ്നാട് സര്‍ക്കാര്‍ ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലേക്കുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചത്.