കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസ് പുനരാരംഭിക്കണം

വളാഞ്ചേരി : വളാഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടിലെ കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എടയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടക്കല്‍ മണ്ഡലം എം എല്‍ എ പ്രൊഫ. കെ. കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് നിവേദനം നല്‍കി. പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും സാധാരണക്കാര്‍ക്കും ഏറെ സഹായകരമായിരുന്ന യാത്ര സര്‍വീസ് ഉന്നത തല ഇടപെടല്‍ കാരണം പെടുന്നനെ നിര്‍ത്തിവെക്കുകയായിരുന്നു. ഈ റൂട്ട് കെ എസ് ആര്‍ ടി സി ക്കും ഏറെ ലാഭകരമായിരുന്നു.കെ എസ് ആര്‍ ടി സി സര്‍വീസ് പുനരാരാംഭിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നു എം എല്‍ എ യോഗത്തില്‍ ഉറപ്പ് നല്‍കി. കെ. കെ. മോഹനകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം. പി. ഹസീന ഇബ്രാഹിം, വൈസ് പ്രസിഡണ്ട് കെ. പി. വേലായുധന്‍, സി. പി. ഹംസ, മൊയ്തു എടയൂര്‍, എം. ടി. അസീസ്, എ. പി. അസീസ്, പി. ശരീഫ് മാസ്റ്റര്‍, ജാഫര്‍ പുതുക്കൂടി, റഷീദ് കിഴിശ്ശേരി പ്രസംഗിച്ചു

Related posts

Leave a Comment