Connect with us
48 birthday
top banner (1)

Kerala

ക്ഷാമബത്ത: ജീവനക്കാരെ വഞ്ചിച്ച സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നേരിടുമെന്ന് ചവറ ജയകുമാര്‍

Avatar

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3% ക്ഷാമബത്ത അനുവദിച്ചുകൊണ്ട് 26.10.2024 ന് ഇറക്കിയ ഉത്തരവിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അറിയിച്ചു.

22% ക്ഷാമബത്തയാണ് നിലവില്‍ കുടിശ്ശിക ഉണ്ടായിരുന്നത്. അതില്‍ 3% അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കുടിശ്ശികയുള്ള ഏതു ഗഡുവാണ് അനുവദിച്ചതെന്നോ കുടിശ്ശികയെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ലായെന്നത് ജീവനക്കാരോട് സര്‍ക്കാര്‍ കാണിച്ചു വരുന്ന വഞ്ചനയുടെ തുടര്‍ച്ചയാണ്. കാലയളവ് വ്യക്തമാക്കിയാല്‍ കുടിശ്ശിക തരാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അത് മൂടി വച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Advertisement
inner ad

2021 ജനുവരി 1 ന് ലഭ്യമാകേണ്ട 2% ക്ഷാമബത്ത അനുവദിച്ചു കൊണ്ട് 2024 ഏപ്രില്‍ മാസത്തില്‍ പുറപ്പെടുവിച്ച 39 മാസം കുടിശ്ശിക ഇല്ലാതാക്കിയുള്ള ഉത്തരവിന്റെ പിന്‍പിടിച്ചാണ് സമാന രീതിയിലുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഈ ഉത്തരവിലൂടെ 01.07.2021 -ന് പ്രാബല്യത്തില്‍ വരേണ്ട മൂന്ന് ശതമാനമാണ് അനുവദിച്ചിട്ടുള്ളതെങ്കില്‍ 40 മാസത്തെ കുടിശ്ശികയാണ് ആവിയായിപ്പോകുന്നത്. ഉത്തരവ് നടപ്പില്‍ വരുന്നതിലൂടെ ജീവനക്കാര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കടക്കം 27600/ രൂപ മുതല്‍ 168600/ രൂപ വരെ നഷ്ടപ്പെടുന്നു.

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജീവനക്കാരെ കബളിപ്പിക്കുന്നതിന് മാത്രമാണ് ഈ ക്ഷാമബത്ത പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. ജീവനക്കാര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡു ഡി.എ അനുവദിക്കുമെന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ തപാല്‍ വോട്ടുകളില്‍ ഉണ്ടായ ഗണ്യമായ വോട്ടു ചോര്‍ച്ച സര്‍ക്കാരിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മൂന്നു മാസങ്ങള്‍ക്കു ശേഷം ഒരു ഗഡു അനുവദിച്ചത്.വര്‍ഷത്തില്‍ രണ്ട് ഗഡു ക്ഷാമബത്തയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കേന്ദ്രത്തില്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്തും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷാമബത്ത കൃത്യമായി നല്‍കി വന്നിട്ടുണ്ട്. ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍ജിഒ അസോസിയേഷന്‍ കോടതിയെ സമീപിച്ചപ്പോള്‍ ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കുടിശ്ശികയില്ലെന്ന് പരിഹാസരൂപേണ കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാര്‍ 2021 ജനുവരി മുതലുള്ള 39 മാസത്തെയും ഇപ്പോള്‍ നഷ്ടപ്പെടുത്തിയ 40 മാസത്തേയും കുടിശ്ശിക അനുവദിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അതിശക്തമായ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും കൂടാതെ നിയമപരമായി നേരിടുന്നതിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Continue Reading

Featured