വൈദ്യുതി നിരക്കും കൂടും, പത്ത് ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ ക‌ൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ കോടികളുടെ കിട്ടാക്കടം അവ​ഗണിച്ച് കോവിഡ് ദുരിതം പേറുന്ന സാധാരണക്കാരുടെ മുകളിൽ അമിതഭാരം കയറ്റിവയ്ക്കാനാണ് സർക്കാർ തയാറാകുന്നത്. ബസ് യാത്രക്കൂലി, ടാക്സി, ഓട്ടോ കൂലി തുടങ്ങിയ‌വയും ഉടൻ കൂട്ടും. നിത്യോപയോ​ഗ സാധനങ്ങളുടെയെല്ലാം വില കുത്തനേ കൂടിയ അവസരത്തിൽ വൈദ്യുതി നിരക്കിലെ വർധന കൂനിന്മേൽ കുരുവാകും. പത്തു ശതമാനം വർധനയാണ് ആലോചിക്കുന്നത്.

ഒട്ടും വൈകാതെ നിരക്ക് വർധിപ്പിക്കണമെന്ന് റഗുലേറ്ററി കമ്മീഷനോട്ആവശ്യപെടും. എത്ര രൂപ കൂട്ടണമെന്ന് ബോർഡ് തീരുമാനിക്കും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കുറഞ്ഞത് 10ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം കിട്ടിയിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റ​ഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും . 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്

Related posts

Leave a Comment