മഴയിൽ കെഎസ്ഇബിയുടെ നഷ്ടം 24.24 കോടി

തിരുവനന്തപുരം: കഴിഞ്ഞ മാസം സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിൽ കെ.എസ്.ഇ.ബിയുടെ നഷ്ടം 24.24 കോടി രൂപയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. 5165 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടു. 7.72 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് വൈദ്യുതി തടസപ്പെട്ടത്. 100 വിതരണ ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. ഇതിൽ 28 എണ്ണം കോട്ടയം ജില്ലയിലാണ്. ഹൈ ടെൻഷൻ ലൈനുകളിൽ 600 പോസ്റ്റുകളും ലോ ടെൻഷൻ ലൈനുകളിൽ 2061 പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 488 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 8156 സ്ഥലങ്ങളിലും പൊട്ടി വീണു.
കൂട്ടിക്കൽ പ്രദേശത്തെ എൺപതോളം വീടുകളിലും സ്ഥാപനങ്ങളിലും ഇടുക്കി പെരുവന്താനത്തെ പതിനഞ്ചോളം വീടുകളിലും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

Leave a Comment