Ernakulam
വാഴകൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി
മൂവാറ്റുപുഴ: പുതുപ്പാടിയില്‍ വാഴകൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. യുവകര്‍ഷകന്‍ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് കെഎസ്ഇബി വെട്ടിനിരത്തിയത്. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിനാലാണ് വാഴ വെട്ടിയതെന്ന് കെഎസ്ഇബിയുടെ വിശദീകരണം. നാലു ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി കര്‍ഷകന്‍ പറയുന്നു.
വെട്ടിനിരത്തിയത് ഏറെയും കുലച്ച വാഴകള്‍. വാഴ വെട്ടുന്നതിന് മുന്‍പ് തന്നെ സമീപിച്ചില്ലായിരുന്നെന്ന് കര്‍ഷകന്‍ പറയുന്നു. ഇത്രയധികം വാഴകള്‍ വെട്ടിനരിത്തുമ്പോള്‍ തന്നെ സമീപിക്കുകയോ നടപടികള്‍ അറിയിക്കുകയോ ചെയ്തില്ലെന്ന് അനീഷ് പറഞ്ഞു. ഒരു വാഴ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിരുന്നതായി അനീഷ് സമ്മതിച്ചു.
സംഭവത്തില്‍ ഇതുവരെ യാതൊരുവിധ അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് അനീഷ് പറഞ്ഞു. ഓണം മുന്നില്‍ കണ്ടായിരുന്നു കൃഷി ചെയ്തതെന്നും ഏത്ത വാഴകളാണ് നശിപ്പിച്ചതെന്നും അനീഷ് പറയുന്നു. സംഭവത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇടപെടലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
Ernakulam
എറണാകുളം സൗത്തിൽ ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം ; വീടും കടകളും ഉൾപ്പെടെ കത്തിനശിച്ചു
കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. മുക്കാൽ മണിക്കൂറോളം ടൗൺ സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗണാണ് പുലർച്ചെയോടെ കത്തിയത്. മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന തീ കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും അഗ്നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Ernakulam
ജില്ലാ സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് നിർമല കോളേജ് ജേതാക്കൾ
കോലഞ്ചേരി: എറണാകുളം ജില്ല അസോസിയേഷൻ സംഘടിപ്പിച്ച പതിനൊന്നാമത് സീനിയർ പുരുഷ മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ ബിന്ദുജ വർഗീസ്മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സെർവർ ജൈമോൻ സി ജെ, ജില്ലാ അസോസിയേഷൻ ഭാരവാഹികളായ മുഹമ്മദ് റഷീദ്, സജീവ് ജോസഫ്, ക്രിസ് ഹാരിസ്,ഡോ ഡിനോ വർഗീസ്, അനീഷ് പി എസ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾ
പുരുഷ വിഭാഗം 600 Kg 1st നിർമ്മല കോളേജ് മൂവാറ്റുപുഴ.
2 nd ഭാരത് മാതാ കോളേജ് കാക്കനാട്.
പുരുഷ വിഭാഗം 640 kg
1 st നിർമ്മല കോളേജ് മുവാറ്റുപുഴ
2 nd അൽ അമീൻ കോളേജ് എടത്തല
3 rd സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി
മിക്സഡ് 580 kg
1st അൽ അമീൻ കോളേജ് എടത്തല.
2nd സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി
3rd അൽ അമീൻ കോളേജ് എടത്തല B ടീം.
Ernakulam
ശമ്പളം കിട്ടാത്തതിന്‍റെ മനോവിഷമത്തില്‍ ട്രാക്കോ കേബിൾ കമ്പനിയിലെ തൊഴിലാളി ജീവനൊടുക്കി
ശമ്പളം ലഭിക്കാത്തതിനുള്ള മനോവിഷമത്തെ തുടർന്ന് ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനി തൊഴിലാളി ആത്മഹത്യ ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്. കഴിഞ്ഞ 11 മാസമായി കമ്പനിയിൽ ശമ്പളം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ് എന്നാണ് ജീവനക്കാർ പറയുന്നത്.
ട്രാക്കോ കേബിൾ കമ്പനിയുടെ സ്ഥലവും മറ്റും മറ്റൊരു സ്ഥാപനത്തിന് വിൽക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഈ ചർച്ചകൾ പൂർണ്ണ വിജയത്തിൽ എത്തുമെന്നും മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. എന്നാൽ വ്യാഴാഴ്ച നടന്ന ചർച്ചയിൽ അങ്ങനെ ഒരു പാക്കേജ് ഉണ്ടാകില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമവും ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് സഹപ്രവർത്തകർ പറയുന്നത്.
-
News2 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login