Connect with us
top banner (3)

Choonduviral

ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് രാഘവേട്ടന്റെ ഓഫീസെന്ന് കെ.എസ് ശബരീനാഥൻ

Avatar

Published

on

കോഴിക്കോട്: ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ എംകെ രാഘവന്റെ ഓഫീസെന്നും ഞാൻ  ജനപ്രതിനിധിയായിരുന്ന സമയത്ത് കൂടെയുള്ള ആളുകളോട് പറയാറുള്ളത്, ഒരു പൊതുപ്രവർത്തകന്റെ ഓഫീസിൽ നിന്നും എങ്ങനെയാണ് റസ്പോൺസ് കിട്ടേണ്ടത് എന്നുള്ളതിന് ഉദാഹരണമാണ് രാഘവേട്ടന്റെ ഓഫീസ് എന്നാണെന്നും എക്‌സ് എംഎൽഎ കെ.എസ് ശബരീനാഥൻ. കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലം രണ്ടാംഘട്ട വാഹന പ്രചരണ പര്യടനം പെരുമണ്ണ പഞ്ചായത്തിലെ പയ്യടിമീത്തലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്ന് ഞാൻ പഠിച്ചത് രാഘവേട്ടന്റെ ഓഫീസ് കണ്ടിട്ടാണ്. എം.കെ രാഘവൻ അങ്ങനെയാണ് മണ്ഡലത്തിലെ ജനഹൃദയങ്ങളിലെ രാഘവേട്ടനായി മാറിയത്.  ഞാനും നിങ്ങളും അടക്കമുള്ള ആളുകൾ രാഘവേട്ടൻ എന്ന് വിളിക്കുന്നത് അങ്ങനെയാണ്. അല്ലാതെ പി.ആർ കമ്പനി തെരഞ്ഞെടുപ്പിനായി എഴുതി നൽകിയ പേരല്ലത്.  കൊച്ചുകുട്ടികൾ മുതൽ ആബാലവൃദ്ധം ജനങ്ങൾ അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രവർത്തനവും കണ്ടു ഹൃദയത്തിൽ നിന്നും വിളിച്ചു തുടങ്ങിയ പേരാണത്.   അതുകൊണ്ട് തന്നെ ആ പേര് ഇവിടെ തുടരും എന്നതിൽ എനിക്ക് ഉറപ്പുണ്ട്, എന്നാൽ 26ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പി.ആർ കമ്പനി നൽകിയ ഇവിടുത്തെ ചുമരുകളിലെ പേര് മാഞ്ഞുപോകുകയും ചെയ്യും, ശബരിനാഥൻ പറഞ്ഞു.

വളരെ തെറ്റായിട്ടുള്ള രാഷ്ട്രീയ പ്രചരണം നടത്തിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പൗരത്വ വിഷയത്തിൽ അടക്കം നട്ടാൽ കുരുക്കാത്ത കള്ളങ്ങളാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും  പറയുന്നത്. എം.കെ രാഘവൻ അടക്കം എല്ലാ യുഡിഎഫ് എംപിമാരും പൗരത്വ വിഷയത്തിൽ പാർലമെന്റിൽ എതിർത്തു വോട്ട് ചെയ്തവരാണ്. ശശി തരൂർ, അധീർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ്‌ ബഷീർ സാഹിബ് തുടങ്ങി എല്ലാ എംപിമാരും വളരെ ശക്തമായി പാർലമെന്റിൽ എതിർത്ത് സംസാരിച്ച വിഷയമാണ് പൗരത്വ വിഷയം. ഇതിന്റെ വീഡിയോ റെക്കോർഡുകൾ ഉണ്ടായിരിക്കെ ഇങ്ങനെ ജനങ്ങളോട് കള്ളം പറയാൻ എങ്ങനെ സാധിക്കുന്നു എന്നും,  അതിനുള്ള മറുപടിയായിരിക്കണം തിരഞ്ഞെടുപ്പ് വോട്ടിലൂടെ നൽകേണ്ടതെന്നും ശബരിനാഥൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രാജ്യത്ത് ബിജെപിയുടെ സീറ്റുകൾ താഴോട്ട് പോകും എന്നതിൽ ഒരു സംശയവുമില്ല. വരും ദിവസങ്ങളിലെ പ്രചരണങ്ങളിൽ ഇനിയുള്ള മുന്നേറ്റം ഇന്ത്യ മുന്നണിയുടെതാണ്.  തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ലാപ്പിൽ ഇന്ത്യ മുന്നണി ഉയർന്ന വരുകയും ബിജെപി താഴ്ന്നു പോവുകയും ചെയ്യുന്ന കാഴ്ച നമുക്ക് കാണാം.  ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി വരുമ്പോൾ ഏറ്റവും ഭൂരിപക്ഷത്തിൽ വിജയം കൈവരിച്ച എംപിയായി എം.കെ രാഘവൻ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടത് കോഴിക്കോട്ടെ  വോട്ടർമാരാണെന്നും ശബരിനാഥൻ കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ പി.എം ഉബൈദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എംകെ രാഘവൻ, യുഡിഎഫ് നേതാക്കളായ കെ മൂസമൗലവി, ദിനേശ് പെരുമണ്ണ, പി മൊയ്തീൻ മാസ്റ്റർ, രവികുമാർ പനോളി, എം ധനീഷ് ലാൽ, എ.പി പീതാംബരൻ, എംഎ പ്രഭാകരൻ, ഒ ഹുസൈൻ, കെ അബ്ദുറഹ്മാൻ, എംപി അബ്ദുൽ മജീദ്, വിപി മുഹമ്മദ് മാസ്റ്റർ, ടികെ സിറാജുദ്ദീൻ, കെപി ബാബു തുടങ്ങിയവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം നാളെ; അഖിലേഷ് യാദവ്, അധിർരഞ്ജൻ ചൗധരി ഉൾപ്പെടെ പ്രമുഖർ ജനവിധി തേടുന്നു

Published

on

ന്യൂഡൽഹി: ലോക്‌സഭയിലേക്കുള്ള നാലാം
ഘട്ട തിരഞ്ഞെടുപ്പ് നാളെ. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്‌മീരിലുമായി 96 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ ഇന്ന് മുന്നണികൾ നിശബ്ദ പ്രചാരണത്തിലാണ്.
ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ 13, മഹാരാഷ്ട്രയിൽ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 8, ബിഹാറിൽ 5, ഝാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 4, മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ
മൊയ്ത്ര , ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ്
സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി
തേടുന്ന പ്രമുഖർ. ഇന്നലെ പരസ്യപ്രചരണം
പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ
ഇന്ന് നിശബ്ദ പ്രചരണം നടക്കും. 44
ദിവസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചുഘട്ടം ബാക്കി നിൽക്കേ, സിപിഎം നേതാക്കൾ വിശ്രമത്തിലും, വിനോദയാത്രയിലും വിമർശനവുമായി ടി സിദ്ധീഖ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കുടുംബവുമായി വിദേശത്തേക്ക് വിനോദയാത്ര പോയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎൽഎ. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നാണ്. സിപിഎം പിബി അംഗങ്ങള്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ്. അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു.

ടി സിദ്ധീഖിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എൽ ഡി എഫ് യോഗം കൂടി 12 സീറ്റ് ഉറപ്പിച്ചു. ഇനി സിപിഐഎം വിശ്രമത്തിലേക്ക്..!

ദേശീയ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആകെയുള്ള സിപിഐഎം മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക് പോകുന്നു. മത്സരിച്ച നേതാക്കളെല്ലാം വിശ്രമത്തിലാണ്. കേരളത്തിലെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ അജണ്ട എന്ന് തിരഞ്ഞെടുപ്പിന് ശേഷം അവർ എന്ത് ചെയ്തു എന്ന് നോക്കിയാൽ മതി. ഷാഫി പറമ്പിൽ എന്ന ജനകീയ നേതാവിനെ മതം നോക്കി തീവ്രവാദിയാക്കലാണ് ആകെ ചെയ്യുന്ന പണി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

7 ഘട്ടമായുള്ള തിരഞ്ഞെടുപ്പിൽ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങൾ ബാക്കി നിൽക്കുന്നു. പല കോൺഗ്രസ് സ്ഥാനാർഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ ചുമതല ലഭിച്ച് പോയിക്കഴിഞ്ഞു. അവർ രണ്ട് മാസം കൊടും വെയിൽ കൊണ്ട് പ്രചാരണം നടത്തിയവരാണ്. എന്നിട്ട് പോലും അവർക്ക് വിശ്രമമില്ല. കോൺഗ്രസിന് വിശ്രമിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ നില നിൽപ്പിന് വേണ്ടിയുള്ളതാണ്, അല്ലാതെ ചിഹ്നം നില നിർത്താനുള്ളതല്ല എന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രസക്തി എത്ര മാത്രമാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായില്ലേ? പിബി മെമ്പർമാരൊക്കെ കൂടുതൽ കേരളത്തിൽ നിന്നാണ്. അവർക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാൻ ഉത്തരേന്ത്യയിലേക്ക് പൊയ്ക്കൂടെ? പോട്ടെ, ബംഗാളിലേക്കെങ്കിലും പൊയ്ക്കൂടെ. അഖിലേന്ത്യാ തലത്തിൽ ബിജെപിയ്ക്കെതിരെ എന്ത് പോരാട്ടമാണ് സിപിഐഎം അടക്കമുള്ള ഇടത് പാർട്ടികൾ ഇപ്പോൾ നടത്തുന്നത്?

Advertisement
1000x200 PX MALAYALI DCTR MDX-02-02

നിങ്ങൾക്ക് വിശ്രമിക്കാം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവരുതെന്ന് ആഗ്രഹിക്കുന്ന നിങ്ങൾ വിശ്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…

“ഇന്ത്യ ഉണ്ടെങ്കിലേ കേരളമുള്ളൂ… കേരളമുണ്ടെങ്കിലേ സിപിഐഎം ഉള്ളൂ…” എന്ന് പാർട്ടി വിലയിരുത്തുന്നത് നന്ന്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Election2024 #CPIM

Continue Reading

Choonduviral

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം; 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

Published

on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പതിനൊന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളി ലുമായി 93 മണ്ഡലങ്ങളിലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.

120 വനിതകളുൾപ്പെടെ 1,300ലേറെ സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷാ (ഗാന്ധിനഗർ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മൻസുഖ് മാണ്ഡവ്യ (പോർബന്തർ), പുരുഷോത്തം രൂപാല (രാജ്‌കോട്ട്), പ്രഹ്ളാദ് ജോഷി (ധാർവാഡ്), എസ്.പി. സിംഗ് ബാഗേൽ (ആഗ്ര) തുടങ്ങിയവരാണു പ്രമുഖ സ്ഥാനാർഥികൾ
ഗുജറാത്ത് (25) മഹാരാഷ്ട്ര (11), യുപി (10) എന്നതിനു പുറമേ കർണാടകയിലെ 28 സീറ്റുകളിൽ അവശേഷിച്ച 14 എണ്ണത്തിലും ഇന്നാണു ജനവിധി. ഛത്തിസ്ഗഡ് (7), ബിഹാർ (5), ആസാം, പശ്ചിമബംഗാൾ (4 വീതം), മധ്യപ്രദേശ് (9) കേന്ദ്ര ഭരണപ്രദേശ ങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകാശ്മീരിലെ അനന്തനാഗ്-രജൗരി സീറ്റുകളിൽ ഇന്നു നട ക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളെത്തുടർന്ന് 26ലേക്കു മാറ്റി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured