‘സ്വന്തം വകുപ്പിലെ ഒന്നും അറിയുന്നില്ല,സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി…?’ ; ശശീന്ദ്രനെ വിമർശിച്ച് കെ എസ് ശബരിനാഥൻ

തിരുവനന്തപുരം : സ്വന്തം വകുപ്പിലെ തീരുമാനങ്ങളും നടപടികളും ഒന്നുംതന്നെ എ കെ ശശീന്ദ്രൻ അറിയുന്നില്ലെന്നും മന്ത്രിക്ക് മറ്റെന്താണ് പണിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ.ട്രാൻസ്പോർട്ട് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പിൽ ഇ-മൊബിലിറ്റി പദ്ധതി അറിഞ്ഞില്ല,രണ്ടാം സർക്കാരിൽ വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ല,ഇപ്പോഴിതാ ബേബി ഡാമിൽ തമിഴ്നാട് നടത്തിയ മരംമുറിയും ഇദ്ദേഹം അറിഞ്ഞില്ലെന്നും സത്യം പറഞ്ഞാൽ മന്ത്രിക്ക് എന്താണ് പണിയെന്നും ശബരിനാഥൻ ചോദിച്ചു.

Related posts

Leave a Comment