കെ എസ് ഹരിശങ്കർ സെപ്തംബർ ഒന്നിന് ഖത്തറിലെത്തുന്നു

ദോഹ : കലയെയും കലാകാരന്മാരെയും പ്രോൽസാഹിപ്പിക്കുന്നതിനായി ഖത്തറിൽ രൂപീകരിച്ച കൂട്ടായ്മയായ മുസീസിന്റെ ബാനറിൽ പ്രശസ്ത പിന്നണിഗായകൻ ഹരിശങ്കറിനെയും പ്രഗതി ബാന്റിനെയും അണി നിരത്തി സെപ്റ്റംബർ 1 ന് മുസീസ് 22 ഹരിശങ്കർ ലൈവ് ഇൻ ഖത്തർ ഇവന്റ് സംഘടിപ്പിക്കുന്നു. മുസീസിന്റെ ലോഗോ പ്രകാശനവും ഹരിശങ്കർ ലൈവ് ഇൻ  ഖത്തർ ഇവന്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും ദോഹയിൽ  ന‌ടന്നു. ICC പ്രസിഡണ്ട് PN ബാബുരാജൻ, പ്രമുഖ സാമൂഹിക പ്രവർത്തകനും വ്യവസായിയുമായി മുഹമ്മദ് ഇസ്സ, DOM ഖത്തർ പ്രസിഡണ്ട് മഷൂദ് തിരുത്തിയാട്, മുൻ ICC പ്രസിഡണ്ട് മണികണ്ഠൻ തുടങ്ങിയ പ്രമുഖരും,റേഡിയോ മലയാളം മാർക്കറ്റിംഗ് മാനേജർ നൗഫൽ ,മീഡിയ പാർട്ണർസ് ആയ മാധ്യമം മീഡിയ വൺ  മാർക്കറ്റിംഗ് മാനേജർമാരായ  റഫീഖ്  ,നിഷാന്ത് തുടങ്ങിയവർ  പങ്കെടുത്തു . സെപ്റ്റംബർ 1 വ്യാഴാഴ്ച അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടേസ്റ്റി ടീ ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. റഹീപ് മീഡിയയുമായി സഹകരിച്ചാണ് മുസിസ് 22 നടക്കുന്നത്  . ഖത്തറിൽ തുടർന്നും വിവിധ കലാ സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി മുസീസ് ടീം പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം  : 33130070

Related posts

Leave a Comment