‘ആത്മസംയമനം ദൗർബല്യമായി കാണരുത് ; പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് പറയാൻ വാസവൻ ആരാ? : കെഎസ് ഹംസ

മലപ്പുറം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. ആത്മസംയമനം ദൗർബല്യമായി കാണരുതെന്നും ഏകപക്ഷീയമായി പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് പറയാൻ വാസവൻ ആരാണെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി വാസവൻ ഒറ്റയ്ക്ക് പോയി വിഷയം തീർത്തു എന്നു പറയുന്നത് എങ്ങനെയാണെന്നും വാസവൻ ഏത് ഏജൻസിപ്പണിയാണ് എടുക്കുന്നതെന്നും ഹംസ ചോദിച്ചു.

‘ആത്മസംയമനം ദൗർബല്യമായി കാണരുത്. മന്ത്രി വാസവൻ ഒറ്റയ്ക്ക് പോയി വിഷയം തീർത്തു എന്നു പറയുന്നത് എങ്ങനെയാണ്. മറ്റുള്ളവരോട് ചോദിക്കേണ്ടേ? വാസവൻ ഇതിൽ ഏത് ഏജൻസിപ്പണിയാണ് എടുക്കുന്നത്. അക്രമിക്കപ്പെട്ടവരോട് ചോദിക്കേണ്ടേ വാസവൻ. പ്രശ്‌നം കഴിഞ്ഞിരിക്കുന്നു എന്ന് പറയുന്നതെങ്ങനെയാണ്. അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിന്റേത് പ്രശ്‌നങ്ങൾ ആളിക്കത്തിക്കാൻ ആവശ്യമായ എണ്ണ പലരും ഒഴിക്കുന്നുണ്ട്. അക്രമിക്കപ്പെടുന്നവരെ കാണാതെ, അവരെ കേൾക്കാതെ, ഏകപക്ഷീയമായി പ്രശ്‌നങ്ങൾ അവസാനിച്ചിരിക്കുന്നു എന്ന് പറയാനുള്ള ന്യായമെന്താണ്?’ ഹംസ വ്യക്തമാക്കി.

Related posts

Leave a Comment