ക്രുനാല്‍ പാണ്ഡ്യക്ക്​ കോവിഡ് ​; ഇന്ന്​ നടത്താനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മാറ്റിവെച്ചു

കൊളംബൊ: ക്രുനാല്‍ പാണ്ഡ്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ഇന്ന്​ നടത്താനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മാറ്റിവെച്ചു. മത്സരം നാളെ നടത്തുമെന്നാണ്​ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രുനാലിന്​ കോവിഡ്​ ബാധിച്ചതോടെ മറ്റു താരങ്ങളെ നിരീക്ഷണത്തിലാക്കി​. എട്ട്​ താരങ്ങള്‍ക്ക്​ ക്രുനാലുമായി അടുത്ത സസമ്പർക്കമുണ്ടായിരുന്നതായാണ്​ വിവരം. ആദ്യ ട്വന്‍റി 20യില്‍ ക്രുനാല്‍ ഒരു വിക്കറ്റ്​ വീഴ്​ത്തിയിരുന്നു. മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ 38 റണ്‍സിന്​ തകര്‍ത്തിരുന്നു.

Related posts

Leave a Comment