Connect with us
48 birthday
top banner (1)

Kerala

കെ. കൃഷ്ണന്‍കുട്ടിയുടെ മന്ത്രി പദവിയില്‍ ദുരുഹതയെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി

Avatar

Published

on

പാലക്കാട്: കെ. കൃഷ്ണന്‍കുട്ടിയുടെ മന്ത്രി പദവിയില്‍ ദുരുഹതയുണ്ടെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി. എന്‍ഡിഎയുമായി സഹകരിക്കുന്ന ജനതാദള്‍ എസിനെ ഒപ്പം കൂട്ടുന്നത് സിപിഎം-ബിജെപി രഹസ്യബാന്ധവത്തിനാണെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. ‘
ദേശീയ നേതൃത്വമാണ് ബിജെപിക്കൊപ്പം പോയതെന്നും കേരള ഘടകം വിട്ടുനില്‍ക്കുകയാണെന്നും പറയുന്നത് വിശ്വാസ്യയോഗ്യമല്ല. കൃഷ്ണന്‍കുട്ടിക്കെതിരെ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചു. കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നത് ബിജെപിയുമായുള്ള സിപിഎമ്മിന്റെ രഹസ്യ ബന്ധത്തിന്റെ തെളിവാണ്. സിപിഎമ്മിന്റെയും ബിജെപിയുടേയും ഇടയിലെ പാലമാണ് കൃഷ്ണന്‍കുട്ടി’. വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടാണ് സിപിഎം തീര്‍ക്കുന്നത്. എന്‍ഡിഎക്ക് എതിരെ സമരം ചെയ്യാനുള സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ധാര്‍മ്മികത നഷ്ടമായെന്നും വി.കെ. ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

കണ്ണൂര്‍: ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അയച്ചിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

Advertisement
inner ad
Continue Reading

Ernakulam

‘നടന്‍ ദിലീപ് നിരപരാധി’ എന്ന വിവാദ പരാമര്‍ശം; അതിജീവിതയുടെ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കും

Published

on

കൊച്ചി: ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കിയേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപും കോടതിയലക്ഷ്യ കേസില്‍ എതിര്‍ കക്ഷിയാണ്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.

Advertisement
inner ad

കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്. അതിനുശേഷം ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading

Kerala

ന​ഴ്‌സിം​ഗ് കോ​ള​ജി​ലെ റാ​ഗിംഗ് പ​രാ​തി​യി​ല്‍ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍

Published

on

കോട്ടയം: കോ​ട്ട​യത്തെ ന​ഴ്‌സിം​ഗ് കോ​ള​ജി​ലെ റാ​ഗിംഗ് പ​രാ​തി​യി​ല്‍ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് നഴ്‌സിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ‌​ഥി​ക​ളാ​യ വി​വേ​ക്, രാ​ഹു​ൽ രാ​ജ്, ജീ​വ, സാ​മു​വ​ൽ ജോ​ൺ, റി​ജി​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ബുധനാഴ്ച പു​ല​ര്‍​ച്ചെ ഹോ​സ്റ്റ​ലി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രി​ന്‍​സി​പ്പ​ലി​ന്‍റെ​യും പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​റ​സ്റ്റ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. റാ​ഗിം​ഗ് വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​വ​ർ​ക്കെ​തി​ര് ന​ട​പ​ടി എ​ടു​ത്ത​ത്.

ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നു മാ​സ​ത്തോ​ളം റാ​ഗ് ചെ​യ്തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഡം​ബ​ൽ തൂ​ക്കി​യി​ട്ട് ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും കോ​മ്പ​സ് അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, മു​റി​വി​ൽ ലോ​ഷ​ൻ തേ​ക്കു​ക​യും ചെ​യ്തു. ഇ​ത് കൂ​ടാ​തെ മു​ഖ​ത്തും ത​ല​യി​ലും വാ​യി​ലും അ​ട​ക്കം ക്രീം ​തേ​ച്ച​താ​യും പ​രാ​തി​യു​ണ്ട്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Advertisement
inner ad
Continue Reading

Featured