Connect with us
48 birthday
top banner (1)

Featured

ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ പരാമർശം അപമാനകരം, കെ റെയിൽ അനുവദിക്കില്ല: വി.‍ഡി. സതീശൻ

Avatar

Published

on

കോട്ടയം: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയത് വളരെ മോശം പരാമർശമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റെ പരാമർശം. ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാൻ സി.പി.എം കുറച്ച് പേരെ അഴിച്ച് വിട്ടിരിക്കുകയാണ്. മാന്യമായി ജീവിക്കുന്ന ആളുകളെ ചീത്ത വിളിക്കാൻ കളള് വാങ്ങി കൊടുത്ത് ആളെ വിടുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു. അത് പോലെ ചില മന്ത്രിമാരെ ഇപ്പോൾ പറഞ്ഞു വിടുകയാണെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാന്റെ പരാമർശങ്ങൾ തീർത്തും മോശമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് നല്ല ഭാഷയിൽ പറയാം. അതിന് പകരം മോശം വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ രാഷ്ട്രീയത്തോട് തന്നെ ആളുകൾക്ക് പുച്ഛം തോന്നും. ഈ രീതിയിലാണ് ചില സി.പി.എം. നേതാക്കൾ വാക്കുകൾ ഉപയോഗിക്കുന്നത്. നവകേരള സദസിൽ ഉടനീളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയ ആളാണ് സജി ചെറിയാൻ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ക്ഷണിക്കുമ്പോൾ ആളുകൾ പോകും. അത് തെറ്റാണെന്ന് പറയാനാകില്ല. നവകേരള സദസിൽ മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ആരെയും പ്രതിപക്ഷം കുറ്റം പറഞ്ഞിട്ടില്ല.

കെ റെയിൽ അപ്രായോഗികവും കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ കഴിയാത്തതുമാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും പദ്ധതി നടപ്പാക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. കേരളത്തെ പരസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്നതും വെറും കമ്മീഷന് വേണ്ടി മാത്രം കൊണ്ടുവന്നതുമായ പാദ്ധതിയാണ് കെ. റെയിൽ. സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ കഴിവില്ലാത്ത സർക്കാരാണ് രണ്ട് ലക്ഷം കോടി മുടക്കി കെ.റെയിൽ കൊണ്ട് വരാൻ പോകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത കനത്ത ബാധ്യതയാണ് കേരളത്തിനുളളത്. ട്രഷറി താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. 12000 കോടി രൂപ കരാറുകാർക്ക് കൊടുക്കാനുണ്ട്. 40000 കോടി രൂപ ജീവനക്കാർക്ക് കൊടുക്കാനുണ്ട്. അപ്പോഴാണ് 2 ലക്ഷം കോടി മുടക്കി കെ.റെയിൽ കൊണ്ട് വരുന്നത്. ഒരു കാരണവശാലും പ്രതിപക്ഷം ഇത് അനുവദിക്കില്ലെന്ന് സതീശൻ കൂട്ടിച്ചേർത്തു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement
inner ad

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Featured

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി,ശിക്ഷാ വിധി പിന്നീട്‌

Published

on


നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.രണ്ടാം പ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അപര്യാപ്തതയാണ് കാരണം. മൂന്നാം പ്രതി അമ്മാവന്‍ കുറ്റക്കാരന്‍. തെളിവ് നശിപ്പിച്ചു എന്ന കുറ്റം. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പ്ലാന്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

Advertisement
inner ad

ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു

Advertisement
inner ad
Continue Reading

Featured