അനന്യയുടെ മരണംഃ നിയമസഭയ്ക്കു മുന്നില്‍ ഇന്നു ധര്‍ണ

തിരുവനന്തപുരം: കേരള സമൂഹത്തിന്‍റെ തീരാനൊമ്പരമായിത്തീർന്ന അനന്യ കുമാരി അലെക്സിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാളിതുവരെ കൃത്യമായ അന്വേഷണം നടത്താത്തതില്‍ കേരള പ്രദേശ് ട്രാൻസ്‌ജെൻഡർ കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിശക്തമായി പ്രതിഷേധിച്ചു. കെപിടിസി യുടെ നേതൃത്വത്തിൽ ഇന്നു രാവിലെ പതിനൊന്നരയ്ക്ക് നിയമസഭ മന്ദിരത്തിനു മുന്നിൽ പ്രതിഷേധ ധര്‍ണ നടത്തും. സംഘടനയില്‍ അംഗങ്ങളായ മുഴുവന്‍ പേരും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് അരുണിമ അറിയിച്ചു. ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗമാറ്റ ശാസ്ത്രക്രിയ പാരജയപ്പെട്ടതില്‍ മനം നൊന്താണ് അനന്യ ജീവനൊടുക്കിയത്. പിന്നാലം ഇവരുടെ ജീവിത പങ്കാളിയും ജീവനൊടുക്കിയിരുന്നു. അന്നു മുതല്‍ സംസ്ഥാനത്തെ ട്രാന്‍സെജന്‍ഡറുകള്‍ പ്രക്ഷോഭത്തിലാണ്.

Related posts

Leave a Comment