അധ്യാപക നിയമനങ്ങൾക്ക് മുൻകാല പ്രാബല്യം വേണം: കെ.പി.എസ്.ടി.എ.

കൊച്ചി: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മൂന്നുവട്ടം തിരുത്തി ഇറക്കിയ സർക്കാർ ഉത്തരവിൽ നിയമനം 2021 ജൂലൈ 15 മുതലേ അംഗീകരിക്കു എന്നത് പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ വെല്ലുവിളി ഉണ്ടാക്കുമെന്നും അടിയന്തിരമായി മുൻകാല പ്രാബല്യത്തോടെ മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ എക്സിക്യൂട്ടീവ് അംഗം ടി.യു. സാദത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം രണ്ട് വർഷം പുരോഗമിക്കുമ്പോൾ അധ്യാപകരിൽ സമ്മർദ്ദം ചെലുത്തി യഥാർത്ഥ ചിത്രം സർക്കാർ മറച്ചുവയ്ക്കുന്നു.കേരളത്തിൽ ആയിര അറുന്നൂറോളം വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകരില്ലാത്തത് അംഗീകരിക്കാനാവില്ല. സർക്കാരിന്റെ പിടിവാശിയാണ് ഈ ദുസ്ഥിതിക്ക് കാരണം. കേരള പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ.പി.എസ്ടി.എ ) പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം എ.ഇ.ഒ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വർഷങ്ങളായി കുട്ടികൾക്ക് ലഭിച്ചിരുന്ന ഗ്രേസ് മാർക്ക് നിഷേധിച്ചത് സ്വകാര്യ വിദ്യാലയങ്ങളെ സഹായിക്കാനാണ്. ഒരു വശത്ത് പൊതുവിദ്യഭ്യാസ സംരക്ഷണം പ്രഖ്യാപിക്കുമ്പോഴും മറുവശത്ത് വികലമായ നയംമൂലം ഈ മേഖലയെ തകർക്കുന്ന ശൈലിയാണ് നടപ്പിലാക്കുന്നത്. ഇതിനെതിരിൽ ശക്തമായ ബഹുജന സമരത്തിന് കെ.പി.എസ്.ടി.എ നേത്യത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു.. പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ.എ റിബിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർ ജോസഫ് പി.ടി,റവന്യു ജില്ലാ ഭാരവാഹികളായ ഷൈനി ബെന്നി, ടീന സേവ്യർ , വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ സി കൃഷ്ണകുമാർ , ജൂലിയാമ്മ മാത്യു, ജോർജ് ജോസഫ്, നിസാം കെ.ബി,എൻ.എ അനസ്, സലീൽ പി.എ , ഷൈജു കമ്മട്ടിൽ, തോമസ് പീറ്റർ എന്നിവർ സംസാരിച്ചു.
പൊതുവിദ്യാലയങ്ങളിലെ എല്ലാ ഒഴിവുകളിലും നിയമനം നടത്തുക, പ്രധാനാധ്യാപക നിയമനം പൂർത്തീകരിക്കുക, എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തുക, വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച നടപടി പിൻവലിക്കുക,വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്കു മുൻപിലും നടത്തുന്ന ധർണ്ണയുടെ ഭാഗമായാണ് എറണാകുളം എ ഇ ഒ ഓഫീസിനു മുൻപിൽ കെ.പി.എസ്.ടി.എ ധർണ്ണ നടത്തിയത്.

Related posts

Leave a Comment