എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പാക്കണം

പെരിന്തല്‍മണ്ണ: പൊതുവിദ്യാലയങ്ങളിലെ അധ്യാപക ഒഴിവുകള്‍ നികര്‍ത്തുക, മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ ഉറപ്പാക്കുക, കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി വിദ്യാലയങ്ങള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിക്കുക, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക, െ്രെപമറി സ്‌കൂളുകളില്‍ ഒഴിവുള്ള പ്രധാന അധ്യാപക തസതികകള്‍ നികര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സംസ്ഥാന കമ്മിറ്റിഅംഗം ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജോയ് മത്തായ്, മുഹമ്മദ് സലീം, ഹരികൃഷ്ണന്‍, സുജിത്ത്, രാജു, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment