Connect with us
,KIJU

Featured

അധ്യാപക നിയമനങ്ങൾ നടത്താതെയും, നിയമന അംഗീകാരങ്ങൾ നൽകാതെയും ഇടതുപക്ഷ സർക്കാർ പൊതു വിദ്യാഭ്യാസത്തെ തകർക്കാൻ ശ്രമിക്കുന്നു: വി ഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: കെ.പി.എസ്.ടി.എ.സംസ്ഥാന സമിതി ജൂലൈ 1 ന് മാനവീയം ജംഗ്ഷനിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കലേക്ക് നടത്തിയ 3000 ൽ അധികം അധ്യാപകർ പങ്കെടുത്ത മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കഴിഞ്ഞ 2 വർഷത്തെ ഭരണം പൊതു വിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നു. ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ കേരളത്തിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെ പൂർണ്ണമായും നശിപ്പിക്കുന്ന നടപടികളുമായി വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥരും മത്സരിച്ച് മുന്നേറുന്ന കാഴ്ചക്കാണ് കേരള പൊതുസമൂഹം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സമയബന്ധിതമായി വാർഷിക, സ്കോളർഷിപ്പ് പരീക്ഷകൾ നടത്താനോ, സ്റ്റാഫ് ഫിക്സേഷൻ സമയബന്ധിതമായി പൂർത്തിയാക്കി ക്ലാസ്സ് മുറികളിൽ ആവശ്യത്തിന് അധ്യാപകരെ എത്തിക്കാനോ കഴിഞ്ഞ വർഷം ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. വർഷങ്ങളായി നിയമിതരായ 15,000 ത്തോളം അധ്യാപകർക്ക് ഇതുവരെ നിയമന അംഗീകാരമോ, ശമ്പളമോ നൽകിയിട്ടില്ല. ഭിന്നശേഷി നിയമത്തിന്റെ പേരിൽ ഒന്നിന് പുറകെ ഒന്നായി പരസ്പരവിരുദ്ധമായ ഉത്തരവുകൾ ഇറക്കി നിയമനങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. പച്ചക്കറി, പലചരക്ക്, പാൽ,മുട്ട, ഗ്യാസ് ഇവയുടെ വില 3 ഇരട്ടി വർദ്ധിച്ചിട്ടും 2016ൽ നിശ്ചയിച്ച നിരക്കിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ സർക്കാർ വർധിപ്പിച്ചു നൽകിയിട്ടില്ല.ആയതിനാൽ പ്രധാന അധ്യാപകർ ഇന്ന് വലിയ കടക്കെണിയിലാണ്. ശമ്പളം ജീവനക്കാരന്റെ സ്വത്താണ് എന്ന കോടതിവിധിയുണ്ടായിട്ടും അധ്യാപകർക്കും ജീവനക്കാർക്കും അവകാശപ്പെട്ട 15% DA,സറണ്ടർ, ശമ്പള പരിഷ്കരണ കുടിശ്ശിക എന്നിവ കഴിഞ്ഞ 3 വർഷമായി തടഞ്ഞു വച്ചിരിക്കുന്നു.

Advertisement
inner ad

പ്രമോഷൻ നൽകിയ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകർക്ക് ഇപ്പോഴും ശമ്പള സ്കെയിൽ നൽകിയിട്ടില്ല. മിക്ക സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കിയിട്ടും കേരളത്തിൽ ഇതുവരെ സർക്കാർ അതിന് തയ്യാറായിട്ടില്ല. പ്രീ പ്രൈമറി ജീവനക്കാർക്ക് ശമ്പള സ്കെയിലോ, സേവന വേതന വ്യവസ്ഥയോ ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹയർസെക്കൻഡറി മേഖലയിലെ തസ്തികകൾ വെട്ടിച്ചുരുക്കി ആ മേഖലയേയും താറുമാറാക്കാൻ ശ്രമങ്ങൾ നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ മേനി പറയുന്ന ഇടതുപക്ഷ സർക്കാർ അതിന്റെ ഘാതകന്മാരായി മാറാതെ ഉടനടി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ, മുൻ എം.എൽ.എ. അഡ്വ: ശരത്ചന്ദ്രപ്രസാദ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, KPSTA ഭാരവാഹികളായ എൻ ശ്യാംകുമാർ, വി എം ഫിലിപ്പച്ചൻ ,ഷാഹിദ റഹ്മാൻ , എൻ ജയപ്രകാശ്, കെ രമേശൻ ,പി വി ഷാജിമോൻ , എൻ രാജ്മോഹൻ , ബി സുനിൽകുമാർ , വി.മണികണ്ഠൻ, ബി ബിജു, വി ഡി എബ്രഹാം, കെ സുരേഷ്, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, സി കെ ഗിരിജ, പി വി ജ്യോതി, സാജു ജോർജ്, പി എസ് ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. മാനവിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സെക്രട്ടറിയേറ്റ് മാർച്ച് AIPTF ദേശീയ ട്രഷറർ പി. ഹരിഗോവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.

Advertisement
inner ad

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured