Connect with us
48 birthday
top banner (1)

Kerala

അധ്യാപക പരിശീലനത്തിലെ ഇടത് രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കണം: കെപിഎസ്ടിഎ

Avatar

Published

on

തിരുവനന്തപുരം: അധ്യാപക പരിശീലനത്തിലെ ഇടത് രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കണമെന്ന് കെപിഎസ്ടിഎ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എസ് എസ് കെ പതിവായി നടത്തിവരാറുള്ള അധ്യാപക ശാക്തീകരണ പരിപാടിയായ അധ്യാപക പരിശീലനങ്ങൾ മെയ് മാസം 13ന് ആരംഭിച്ചു. 1,3,5,7,9 ക്ലാസുകളിലെ മാറിയ പാഠപുസ്തകങ്ങൾ ആദ്യമായി പരിചയപ്പെടുത്തുന്നതും ഈ പരിശീലന പരിപാടിയിൽ തന്നെയാണ്. കാര്യമായ പുതുമകൾ ഒന്നും തന്നെ ഉൾപ്പെടുത്താതെ കാമ്പില്ലാത്ത മോഡ്യൂളുകളാണ് ഇത്തവണ പരിശീലനത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഇടത് രാഷ്ട്രീയത്തിന് പ്രാധാന്യം പകരുന്ന രീതിയിൽ നവകേരളം രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ പ്രചാരണത്തിന് മോഡ്യൂളിൽ പ്രാധാന്യം നൽകിയിരിക്കുന്നു. നിരവധിയായ ചരിത്ര വസ്തുതകളെയും, സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും, നവോത്ഥാന പ്രവർത്തനങ്ങളെയും തമസ്കരിച്ചുകൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാനം കേരളത്തിലുണ്ടായ ഭൂപരിഷ്കരണ നിയമമാണ് എന്ന രീതിയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായ ട്രെയിനർമാർ പരിശീലന കേന്ദ്രങ്ങളിൽ ബോധപൂർവമായി പ്രചരണം നടത്തുന്നു.

വിദ്യാഭ്യാസമേഖലയിലെ കേന്ദ്രസർക്കാരിന്റെ കാവിവൽക്കരണത്തിന് സമാനമായ ചുവപ്പ് വത്കരണം കേരള വിദ്യാഭ്യാസത്തിൽ ഉൾചേർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ കാണാൻ കഴിയൂ എന്നും ഇതിന് ശക്തമായി എതിർക്കുക തന്നെ ചെയ്യും എന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി അറിയിച്ചു.യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ ടി. എ. ഷാഹിദ റഹ്മാൻ,അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ രാജ്മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. രമേശൻ, ബി. സുനിൽകുമാർ , ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്, പി. എസ്. ഗിരീഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ പി. വി. ജ്യോതി, ജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആന്റണി, മനോജ്‌ പി. എസ്., പി. എം. നാസർ, പി. വിനോദ് കുമാർ, എം. കെ. അരുണ എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Kerala

ബ്രൂ​വ​റി​യിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം; 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

Published

on

തിരുവനന്തപുരം: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ സ്വകാര്യ ബ്രൂ​വ​റി​ക്ക് അ​നു​മ​തി നൽകിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നി​യ​മ​സ​ഭ​യി​ലേക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സംഘ​ർ​ഷം. സമരക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് 18 തവണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. യൂത്ത് കോൺഗ്രസ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് രാഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത​തു. സമരം നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്രവർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രെ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

Continue Reading

Ernakulam

കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല

Published

on

കൊച്ചി: കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു ഇന്ന് രഹസ്യമൊഴി നല്‍കില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് കലാ രാജു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കാനായിരുന്നു നിര്‍ദേശം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കോലഞ്ചേരിയിലെത്തി മൊഴി നല്‍കാനാവില്ലെന്ന് കലാ രാജു മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് എല്‍ഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണമുയര്‍ന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കലാ രാജുവിന്റെ പരാതി.

Advertisement
inner ad

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി. മോഹന്‍, പാര്‍ട്ടി പ്രവര്‍ത്തകരായ ടോണി ബേബി, റിന്‍സ് വര്‍ഗീസ്, സജിത്ത് എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്.

Advertisement
inner ad
Continue Reading

Featured