പൊതു വിദ്യാഭ്യാസ മേഖലയിലെ ആശങ്ക അകറ്റണം കെ പി എസ് ടി എ

മഞ്ചേരി : പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങളും നെറ്റ് കണക്റ്റിവിറ്റിയും ഒരുക്കാതെ അധ്യയനം പ്രഹസനമാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ പി എസ് ടി എ മഞ്ചേരി ഉപജില്ലാ കമ്മറ്റി നടത്തിയ എ ഇ ഒ ഓഫീസ് ധര്‍ണ്ണ ആവശ്യപ്പെട്ടു.
കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം സി കെ ഗോപകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ കെ വി പത്മനാഭന്‍ മുഖ്യപ്രഭാഷണവും നടത്തി. ഉപജില്ലാ പ്രസിഡന്റ് പി കെ ജിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി ദേവരാജ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ശരീഫ് തുറക്കല്‍, സി നന്ദകുമാര്‍ , തോമസ് ജോസ് , സി റിജേഷ്, വര്‍ഗീസ് വി എ , വി ജയന്‍ , എ വി ജിജില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment