അടുപ്പ് കൂട്ടൽ സമരവുമായി കെ പി എസ് ടി എ

കെ.പി.എസ്.ടി.എ പാലക്കാട് ജില്ല കമ്മറ്റി അടുപ്പുകൂട്ടൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സ്ക്കൂൾഉച്ചഭക്ഷണ പദ്ധതിയുടെ ചെലവുകൾ അനിയന്ത്രിതാംവണ്ണം വർധിച്ചിട്ടും ഉച്ചഭക്ഷണത്തുക വർധിപ്പിച്ചു നൽകാൻ തയ്യാറാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു .കെ .പി .സി സി ജനറൽ സെക്രട്ടറി ശ്രീമതി കെ.എ. തുളസി അടുപ്പുകൂട്ടൽ സമരം ഉദ്ഘാടനം ചെയ്തു .പോഷക ഗുണങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കുട്ടികളുടെ അവകാശമാണെന്നിരിക്കെ അതിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിൽക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്ന് ഉദ്ഘാടനം ചെയ്തു തുളസി ടീച്ചർ ആവശ്യപ്പെട്ടു .ജില്ല പ്രസിഡൻറ് ഷാജി തെക്കേതിൽ അധ്യക്ഷത വഹിച്ചു .സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട്എം ഷാജു , സംസ്ഥാന സെക്രട്ടറിബി സുനിൽ കുമാർ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ വി ഉണ്ണിക്കൃഷ്ണൻ, കെ.സാവിത്രി ,ജി. അജിത് കുമാർ ,ജി രാജലക്ഷ്മി ,കെ.ശശിധരൻ ,എം ശശികുമാർ ,എസ് നസീർ ഹുസ്സൈൻസംസ്ഥാന HM ഫോറം കൺവീനർ കെ സക്കീർ ഹുസ്സൈൻ തുടങ്ങിയവർ സംസാരിച്ചു .റവന്യു ജില്ല സെക്രട്ടറി എം വിജയരാഘവൻ സ്വാഗതവും ജില്ല ട്രഷറർ കെ.ശ്രീജേഷ് നന്ദിയും പറഞ്ഞു .

Related posts

Leave a Comment