ഒറ്റക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് : കെ പി എസ് ടി എ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി.

കൊണ്ടോട്ടി: ഒറ്റക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് എന്ന മുദ്രാവാക്യവുമായി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി എസ് ടി എ) കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നെടിയിരുപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി. സംസ്ഥാന സമിതി അംഗം ശശിധരന്‍ അരിഞ്ചീരി ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുന്ദരക്ക് കൈമാറി.ചടങ്ങില്‍ സംസ്ഥാന സമിതി അംഗം കെ.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ജില്ല വൈസ് പ്രസി.സാബിന്‍ സബാസ്റ്റ്യന്‍, ഉപജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍, പി.ഇ.അഷ്‌റഫ്, അന്‍വര്‍ സാദത്ത്, സമീര്‍ നീറാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്പി.അഹമ്മദ് കബീര്‍, പി.എന്‍.മോതി, അലവി ഹാജി, ഉപജില്ലാ ട്രഷറര്‍ സലീം അമ്പലങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment