Connect with us
48 birthday
top banner (1)

Featured

സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിലെ സാമ്പത്തിക പ്രതിസന്ധി: കെ പി എസ് ടി എ പ്രക്ഷോഭത്തിലേക്ക്

Avatar

Published

on

തിരുവനന്തപുരം: സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സർക്കാർ സൃഷ്ടിച്ചതാണെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി . സ്കൂൾ തുറന്ന് മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും ഉച്ചഭക്ഷണം വിതരണം ചെയ്ത തുക ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 130 കോടി രൂപയാണ് ഉച്ചഭക്ഷണം വിതരണം ചെയ്ത ഇനത്തിൽ മാത്രം പ്രധാനാധ്യാപകർക്ക് ബാധ്യതയായിട്ടുള്ളത്. ഉച്ചഭക്ഷണ പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലെ തുക കൂടിയാകുമ്പോൾ പ്രധാനാധ്യാപകരുടെ ബാധ്യത 130 കോടി രൂപയ്ക്കും അപ്പുറമാണ്. പോഷകാഹാര വിതരണത്തിന് സർക്കാർ ഒരു രൂപ പോലും അനുവദിക്കുന്നില്ല എന്നതും പ്രധാനാധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . 2016ലെ വില നിലവാരമനുസരിച്ചുള്ള തുകയാണ് ഉച്ചഭക്ഷണ വിതരണത്തിന് ഇപ്പോൾ ലഭിക്കുന്നത് . ഇതും പ്രധാനാധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനുള്ള കാരണമാണ്. വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ പരിപാടിയ്ക്കുളള ഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും സമയബന്ധിതമായി ലഭ്യമാക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ പരിപാടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി എ സംസ്ഥാന സമിതി സെപ്റ്റംബർ 13 മുതൽ സെക്രട്ടേറിയറ്റു പടിക്കൽ ത്രിദിന സത്യാഗ്രഹം സംഘടിപ്പിക്കും . തുടർന്ന് സെപ്റ്റംബർ 16 ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ , സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ , അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എം ഫിലിപ്പച്ചൻ , വൈസ് പ്രസിഡന്റുമാരായ ടി എ ഷാഹിദ റഹ്മാൻ , എൻ ജയപ്രകാശ്, കെ രമേശൻ ,പി വി ഷാജി മോൻ , എൻ രാജ്മോഹൻ ,ബി സുനിൽകുമാർ ,വി മണികണ്ഠൻ, സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ്, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ, പി വി ജ്യോതി, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad

Featured

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു

Published

on

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
inner ad
Continue Reading

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured