Connect with us
,KIJU

Featured

ഇടതുപക്ഷ സർക്കാർ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന്റെ ചട്ടിയിൽ കയ്യിട്ടുവാരുന്നുവെന്ന് കെ മുരളീധരൻ എംപി

Avatar

Published

on

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന്റെ ചട്ടിയിൽ കയ്യിട്ടുവാരുന്നുവെന്ന് കെ മുരളീധരൻ എംപി. കെപിഎസ്ടിഎ യുടെ തൃദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി. രണ്ടാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. ഏഴര വർഷത്തെ ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖല കടത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും, അധിക നികുതി ചുമത്തിയും, നിത്യോപയോഗ സാധനങ്ങളുടെ വിലവർധിപ്പിച്ചും സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന സർക്കാരായി പിണറായിസർക്കാർമാറിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ ഉച്ചഭക്ഷണ തുകയുടെ കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, പ്രൈമറി പ്രഥമാധ്യാപകർക്ക് സ്കെയിലും ആനുകൂല്യങ്ങളും വിതരണം ചെയ്യുക, ഡി.എ. കുടിശ്ശിക വിതരണം ചെയ്യുക, 9,10 ക്ലാസുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:40 പുന: സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെപിഎസ്ടിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സമരം സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു.

Advertisement
inner ad

കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ എൻ. ശ്യാംകുമാർ, കെ. രമേശൻ,വി മണികണ്ഠൻ, എൻ. രാജ്മോഹൻ, പി വി ഷാജിമോൻ, ബി. സുനിൽകുമാർ, അനിൽ വെഞ്ഞാറമൂട്, ബി. ബിജു,സാജു ജോർജ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജി കെ ജിനിൽ ജോസ്, ജോൺ ബോസ്‌കോ, ജില്ലാ നേതാക്കളായ K D അജിമോൻ, K N അശോക് കുമാർ, മിനി മാത്യു, സത്യം ഉദയകുമാർ, ബിനോയ്‌ വർഗീസ്, ഫ്രഡ്‌ഡി ഉമ്മൻ, S അപ്രേം, കിഷോർ കുമാർ, ജോൺ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. ‎ ‎

Advertisement
inner ad

Featured

വോട്ടെണ്ണൽ തുടങ്ങി, മൂന്നിടത്തും കോൺ​ഗ്രസ് ലീഡ്
രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം

Published

on

ന്യൂഡൽഹി: കോൺഗ്രസ് വലിയ പ്രതീക്ഷ വെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. ഇതു പൂർത്തിയായപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മുന്നേറ്റം തുടങ്ങി. രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം. ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ‘സെമി ഫൈനലാണ്’. ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസും ബിജെപിയും സെമി ഫൈനലിന് നോക്കിക്കാണുന്നത്.

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും, തിരികെ വരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.

Advertisement
inner ad
Continue Reading

Featured

നാലിടത്തും കോൺ​ഗ്രസ് മുന്നിൽ

Published

on

റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മുന്നേറ്റം. ഛത്തി​സ്​ഗഡിൽ കോൺ​ഗ്രസ് മുന്നേറ്റം തുടങ്ങി. 15 മിനിറ്റ് പിന്നിടുമ്പോൾ ഛത്തി​സ് ​ഗഡിൽ കോൺ​ഗ്രസ് വ്യക്തമായ ലീഡ് നേടി. തെലുങ്കാനയിലും കോൺ​ഗ്രസ് വ്യക്തമായ മുന്നേറ്റം തുടങ്ങി. ഛത്തിസ്​ഗഡിലെ 90 അം​ഗ നിയസഭയിൽ 24 സീറ്റുകളിൽ പാർട്ടി നിലവിൽ ലീഡ് നേടി. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി നേരിയ ലീഡ് ഉണ്ടായെങ്കിലും മറ്റു പാർട്ടികളുടെ പിന്തുണയിൽ കോൺ​ഗ്രസ് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യതയാണു തെളിയുന്നത്. മധ്യപ്രദേശിൽ കോൺ​​ഗ്രസിൽ 48 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ ബിജെപിക്കും 43 സീറ്റിൽ ലീഡ് നേടി.

Continue Reading

Featured

വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറന്നു, ഉദ്യോ​ഗസ്ഥരും കൗണ്ടിം​ഗ് ഏജന്റുമാരും അകത്ത്

Published

on

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം തുറന്നു. ഉദ്യോ​ഗസ്ഥരും അം​ഗീകൃത കൗണ്ടിം​ഗ് ഏജന്റുമാരും ഉള്ളിൽ പ്രവേശിച്ചു. സട്രോം​ഗ് റൂമിന്റെ പരിശോധനകളാണു നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ മാസങ്ങൾ നീണ്ട കൊടിയ പ്രചാരണങ്ങൾക്കാണ് ഇന്ന് അവസാനമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ബിആർഎസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ ഫലങ്ങളെ വിലയിരുത്തുന്നത്. കോൺഗ്രസ്, ബിജെപി, ബിആർഎസ് എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നാല് സംസ്ഥാനങ്ങളിലെയും 638 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.
ഛത്തീസ്ഗഡ്

Advertisement
inner ad

ഛത്തീസ്ഗഡിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് പോരാടുകയാണ്. 2003 മുതൽ 2018 വരെ രമൺ സിങ്ങിന്റെ കീഴിൽ ബിജെപി സംസ്ഥാനം ഭരിച്ചു. മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.

കോൺഗ്രസ് 40-50 സീറ്റുകൾ നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഛത്തീസ്ഗഡിൽ കോൺഗ്രസ് 40-50 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ബിജെപി 36-46 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ അധികാരത്തിൽ വരുമെന്നാണ് ന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവേ വെളിപ്പെടുത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് 31 ശതമാനം വോട്ടർമാർ കോൺഗ്രസിന്റെ ഭൂപേഷ് ബാഗേലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

Advertisement
inner ad
Continue Reading

Featured