Thiruvananthapuram
തസ്തിക നിര്‍ണയ പ്രക്രിയ സര്‍ക്കാരിന് തസ്തിക നഷ്ടപ്പെടുത്താന്‍ വേണ്ടി മാത്രമുള്ള ഉപാധിയായി മാറ്റിയിരിക്കുന്നു: കെപിഎസ്ടിഎ
തിരുവനന്തപുരം: ഈ വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രക്രിയ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നതാണ്. കാരണം ഈ തസ്തിക നിര്‍ണയത്തിലൂടെ നഷ്ടപ്പെട്ട തസ്തികകളുടെ എണ്ണം മാത്രം കണക്കാക്കി അധ്യാപകരെ പുറത്താക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ആയിരക്കണക്കിന് അധ്യാപകരാണ് ഇത്തരത്തില്‍ ജൂലൈ 15 ന് പുറത്തായിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ (202324) അധിക തസ്തികയുള്ള വിദ്യാലയങ്ങളുടെ തസ്തിക നിര്‍ണയം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 6000 ത്തില്‍പരം അധിക തസ്തികള്‍ ഇത്തരത്തില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ഇതിന് കാരണം. കഴിഞ്ഞവര്‍ഷവും തസ്തിക നിര്‍ണയത്തിലൂടെ ആയിരക്കണക്കിന് അധ്യാപകരെ പുറത്താക്കി. പക്ഷേ അധിക തസ്തിക നിര്‍ണയത്തിലൂടെ അനുവദിക്കേണ്ട തസ്തികകള്‍ വര്‍ഷം പൂര്‍ത്തിയാക്കി പുതിയ വര്‍ഷത്തെ തസ്തിക നിര്‍ണയവും കഴിഞ്ഞിട്ടും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രണ്ടു തസ്തിക നിര്‍ണയവും ഏകദേശം ഒരേ സമയത്ത് പൂര്‍ത്തിയാകേണ്ടതാണ് എന്നിരിക്കെ തസ്തികകള്‍ നഷ്ടപ്പെടുത്തുന്ന പ്രക്രിയകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുകയും തസ്തികകള്‍ അനുവദിക്കുന്ന പ്രക്രിയ നടത്താതിരിക്കുകയും ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഏവര്‍ക്കും വ്യക്തമാകുന്നതാണ്. അനുവദിക്കേണ്ട തസ്തികള്‍ അനുവദിക്കാതിരിക്കുക വഴി പൊതു വിദ്യാഭ്യാസ മേഖല അധ്യാപകരില്ലാതെ വിദ്യാഭ്യാസ നിലവാര തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി എടുക്കുന്ന ഇത്തരം നടപടികള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനല്ല മറിച്ച് പൊതുവിദ്യാഭ്യാസ തകര്‍ച്ചയാണ് ആക്കം കൂട്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വന്തം സ്‌കൂളില്‍ തസ്തിക ഉണ്ടായിട്ടും തിരികെ വരാന്‍ കഴിയാതെ നൂറുകണക്കിന് അധ്യാപകരാണ് അന്യ ജില്ലകളില്‍ ഇപ്പോഴും ജോലി ചെയ്തു വരുന്നത്. തസ്തിക നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാകാത്തതിനാല്‍ ആയിരക്കണക്കിന് അധ്യാപകരാണ് ശമ്പളമില്ലാതെ ഇവിടെ ജോലി ചെയ്യുന്നത്. കൂനിന്മേല്‍ കുരു എന്നപോലെ കാല്‍ നൂറ്റാണ്ടായി ഹൈസ്‌കൂള്‍ മേഖലയില്‍ നിലനിന്നിരുന്ന 1:40 അനുപാതം നിഷ്‌കരണം സര്‍ക്കാര്‍ എടുത്തുകളഞ്ഞ് ആയിരക്കണക്കിന് അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തി അവരെ പെരുവഴിയിലാക്കി.
കഴിഞ്ഞവര്‍ഷത്തെ അധിക തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ ഈ വര്‍ഷം ജൂലൈ 12 ന് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ആയിരക്കണക്കിന് അധ്യാപകരെ പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും 1:40 ആനുകൂല്യം നഷ്ടപ്പെടുത്തി ആയിരക്കണക്കിന് അധ്യാപകരെ അധികമായി പുറത്താക്കുകയും, സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപകര്‍ക്കായി നിലനിന്നിരുന്ന 1:300 അനുപാതവും നഷ്ടപ്പെടുത്തി നൂറുകണക്കിന് അധ്യാപകരെ ഈ മേഖലയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം കായിക ഒളിമ്പിക്‌സ് പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ കായികാധ്യാപകര്‍ ഇല്ലാതെ എങ്ങനെയാണ് ഇത് നടപ്പിലാക്കാന്‍ പോകുന്നത് എന്ന് വ്യക്തമാകുന്നില്ല.പൊതുവിദ്യാഭ്യാസ മേഖലയോടും പാവപ്പെട്ട കുട്ടികളോടും അല്പമെങ്കിലും താല്പര്യം സര്‍ക്കാരിന് ബാക്കിയുണ്ടെങ്കില്‍ കഴിഞ്ഞവര്‍ഷത്തെയും, ഈ വര്‍ഷത്തെയും അധിക തസ്തിക നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും, അധ്യാപകരെ കൂട്ടത്തോടെ പുറത്താക്കി പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന നടപടിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഗജടഠഅ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍ , ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ടി. എ. ഷാഹിദ റഹ്മാന്‍,അസോസിയേറ്റ് ജനറല്‍ സെക്രട്ടറി എന്‍ രാജ്‌മോഹന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. രമേശന്‍, ബി. സുനില്‍കുമാര്‍ , ബി. ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോര്‍ജ്, പി. എസ്. ഗിരീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ പി. വി. ജ്യോതി, ജയചന്ദ്രന്‍ പിള്ള, ജി.കെ. ഗിരീഷ്, ജോണ്‍ ബോസ്‌കോ, വര്‍ഗീസ് ആന്റണി, മനോജ് പി. എസ്., പി. എം. നാസര്‍, പി. വിനോദ് കുമാര്‍, എം. കെ. അരുണ എന്നിവര്‍ പ്രസംഗിച്ചു.
Kerala
വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.
വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
Kerala
വൈദ്യുതി നിരക്ക് വർധന; സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുത നിരക്ക് കൂട്ടിയ സർക്കാർ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചാർജ്ജ് വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവിനെ വാക്കുകൾ പൂർണ്ണരൂപം
വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കും.
Kerala
വിലക്കയറ്റത്തിനിടെ പൊതുജനത്തിന് ഇലക്ട്രിക് ഷോക്കും ; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം മൂലം പൊതുജനം നട്ടംതിരിയുന്നതിനിടെ ഇരുട്ടടിയുമായി കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി. അതേസമയം വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി. അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണെന്നും ആയിരുന്നു മന്ത്രിയുടെ ന്യായീകരണം.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login