കെ.പി.സി. ടി. എ. അതിജീവനം പദ്ധതി അനുകരണനീയം: എ പി അനില്‍കുമാര്‍ എംഎല്‍എ.

മലപ്പുറം:കേരളത്തിലെ എയ്ഡഡ് കോളെജ് അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രീയവും നിയമ പരവുമായ പോരാട്ടങ്ങള്‍ നടത്തുന്നതോടൊപ്പം കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെയും സാധാരണക്കാരെയും സഹായിക്കുന്നതിന് വേണ്ടി കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ പി സി ടി എ) നടത്തുന്ന ‘അതിജീവനം’ പദ്ധതി അനുകരണീയവും മാതൃകാ പരവുമാണെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ.പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള വിദ്യാഭാസ മേഖലയെയും വിദ്യാര്‍ത്ഥികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വെച്ച് കൊണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കീഴിലെ ഓരോ കെ.പി.സി.ടി.എ. അംഗവും മൂന്ന് ദിവസത്തെ വേതനം നല്‍കി നടപ്പാക്കുന്ന ഈ പദ്ധതി സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഷാഫി പറമ്പില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലയിലെ ഒരോ കോളേജുകളും യൂണിറ്റ് തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പുറമെ വിവിധ പ്രദേശങ്ങളില്‍ ചികിത്സസഹായം,ഭക്ഷ്യവസ്തുക്കളുടെ വിതരണം, യൂത്ത് കെയര്‍ ഉള്‍പ്പെടെ യുള്ള കൊവിഡ് മുന്നണി പോരാളികള്‍ ക്കുള്ള സഹായം, പൊതുസ്ഥപന ങ്ങള്‍ക്കുള്ള സഹായം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു.ജില്ലാ പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ. യു. അബ്ദുല്‍ ഖലാം, ഡോ ടി മുഹമ്മദലി, ഡോ. ഇ എഫ് വര്ഗീസ്, ഡോ. ലക്ഷ്മി ആര്‍ ചന്ദ്രന്‍, പ്രൊഫ. അഷ്‌റഫ് സി, ഡോ. വി. ജി പ്രശാന്ത്, ഡോ. ഉമര്‍ ഫാറൂഖ്, ഡോ.മുഹമ്മദ് അസ്ലം , ഡോ.ബിജു ജോണ്‍, അപര്‍ണാ.പി, പ്രൊഫ. നജീബ്. പി. എം. തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. സുധീഷ്. പി. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സുല്‍ഫി.പി സ്വാഗതവും ഡോ. തൗഫീഖ് റഹ്മാന്‍.വി നന്ദിയും പറഞ്ഞു..

Related posts

Leave a Comment