കെ.പി.സി.ടി.എ വണ്ടൂര്‍ താലൂക്ക് ആശുപത്രിക്ക് വാട്ടര്‍ കൂളര്‍ കൈമാറി

വണ്ടൂര്‍:കെ.പി.സി.ടി.എ കാലിക്കറ്റ് മേഖലാ കമ്മിറ്റി നടപ്പിലാക്കുന്ന അതിജീവനം
കോവിഡ് റിലീഫ് പദ്ധതിയുടെ ഭാഗമായി അംബേദ്കര്‍ കോളേജ് വണ്ടൂര്‍, എം ഇ എസ് മമ്പാട് കോളേജ് കെ.പി.സി.ടി.എ യൂണിറ്റ് കമ്മിറ്റികള്‍ സംയുകതമായി കാല്‍ ലക്ഷം രൂപ വില വരുന്ന വാട്ടര്‍ കൂളര്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിക്ക് കൈമാറി. ആശുപത്രിയിലെ രോഗികള്‍ക്ക് കുടിക്കുന്നതിന് ആവശ്യമായ ചൂടുവെള്ളവും ലഭിക്കുന്ന തരത്തിലുള്ള കൂളര്‍ ആണ് വണ്ടൂര്‍ എംഎല്‍എ എ പി.അനില്‍കുമാര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ. പി ക്ക് കൈമാറിയത്. ചടങ്ങില്‍ കെ പി സി ടി എ ജില്ലാ സെക്രട്ടറി സുല്‍ഫി.പി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ടി. അജ്മല്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.കെ രാധാകൃഷണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അംബേദ്കര്‍ കോളേജ് കെ.പി.സി.ടി.എ യൂണിറ്റ് സെക്രട്ടറി ശ്രീ സനില്‍ പി പി സ്വാഗതവും മമ്പാട് എം.ഇ.എസ് കോളേജ് കെ.പി.സി.ടി.എ യൂണിറ്റ് വൈസ് പ്രസിഡണ്ട് റഫീഖ് .ഇ നന്ദിയും പറഞ്ഞു.

Related posts

Leave a Comment