ഡി ഡി സി ഇ ജീവനക്കാരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം കെ.പി സി.ടി.എ

തേഞ്ഞിപ്പലം: കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കൊളീജിയേറ്റ് എജുക്കേഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് കോവിഡ് ഡ്യൂട്ടി നല്‍കിയതിനെതിരെ കേരള െ്രെപവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.സി.ടി.എ ) കാലിക്കറ്റ് സര്‍വ്വകലാ മേഖലാ കമ്മറ്റി കോഴിക്കോട് കലക്ടര്‍ക്ക് പരാതി നല്‍കി. കോഴിക്കോട് സര്‍വ്വകലാശാലയുടെയും കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ അഞ്ച് ജില്ലകളിലെ എയ്ഡഡ് കോളേജുകളിലെ ജീവനക്കാര്‍ സേവന വേതന വിഷയങ്ങളില്‍ ആശ്രയിച്ച് വരുന്ന ഈ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്ന ഈ നടപടി പിന്‍വലിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ . മാസത്തെ ശമ്പളം പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. മാത്രവുല്ല, കോളേജ് ജീവനക്കാരുടെ വേതന നിര്‍ണ്ണയം, ഇന്‍ക്രിമെന്റ്, പ്രമോഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കേണ്ട ഈ സാഹചര്യത്തില്‍ തന്നെ ഡി.ഡി. ഓഫീസ് ജീവനക്കാരെ മറ്റു ജോലികള്‍ക്കായി മാറ്റുന്നത് ആയിരക്കണക്കായ അധ്യാപകരെയും ജീവനക്കാരെയും സാരമായി ബാധിക്കുമെന്നിരിക്കെ ഇത്തരം തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെടു. യോഗത്തില്‍ മേഖലാ പ്രസിഡണ്ട് ഡോ.ടി കെ ഉമര്‍ ഫാറൂഖ് ആദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഡോ.ടി.മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അസ്ലം എന്‍.കെ, ഡോ.ബിജു ജോണ്‍ , ഡോ അഖില്‍ ആര്‍ കൃഷ്ണന്‍, സുല്‍ഫി.പി, ഡോ. ജോഷി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment