Kuwait
പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രവാസി സംഗമം സംഘടിപ്പിക്കും : അഡ്വ അബ്ദുൽ മുത്തലിബ്

കുവൈറ്റ് സിറ്റി : പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കും എന്ന് കുവൈറ്റ് ഓഐസിസി യുടെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് വെളിപ്പെടുത്തി. മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരയിട്ടില്ല . ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രവാസിസമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയുമാണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് – അദ്ദേഹം വിശദീകരിച്ചു.
കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് . ഒഐസിസി നാഷണൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഒഐസിസിയുടെ കുവൈറ്റിലെ സംഘടനാ സംവിധാനത്തിൽ അദ്ദേഹം പൊതുവെ മതിപ്പ് രേഖപ്പെടുത്തി.

കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബിന്റെ സന്ദർശനത്തോടനുബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽഅദ്ദേഹത്തിന് പുറമെ ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ശ്രി ബി എസ് പിള്ളയും സന്നിഹിതരായിരുന്നു. കുവൈറ്റിലെ ഒഐസിസി ജില്ലാ – നാഷണൽ കമ്മിറ്റികളുടെ പുനഃ സംഘടനാ രണ്ടു മാസത്തിനകം പൂർത്തീകരിക്കും. ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസി യുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണ്ണമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും യു ഡി എഫ് അനായാസ വിജയം നേരുമെന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ആത്മാഭിമാനമുള്ള സഖാക്കൾ ഇത്തവണ എൽ ഡി എഫിന് വോട്ട് ചെയ്യുകയുണ്ടായില്ല. വോട്ടിങ് ശതമാനം കുറയുന്നതിനും നിർണായകമായത് ഈ വസ്തുതയാണ്, അദ്ദേഹം തുടര്ന്നു.
Kuwait
ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി : പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി. കുവൈറ്റ് കൊല്ലം ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് റോയി ഏബ്രഹാം, ജനറൽ സെക്രട്ടറി അൽ-അമീൻ മീരസാഹിബ്, ട്രഷറർ ദിലീഷ് ജഗന്നാഥ് എന്നിവരെ കുവൈറ്റ് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു നാഷണൽ കമ്മിറ്റി പ്രധിനിധികളായി ജോയ് കരവാളൂർ, അനിൽ കെ ജോൺ എന്നിവരെയും, വൈസ് പ്രസിഡന്റ്മാരായി മാത്യൂ യോഹന്നാൻ, ജോസ് റോബർട്ട്, സെക്രട്ടറിമാരായി ജോർജി ജോർജ്ജ്, ബോണി സാം മാത്യു, ഷംനാസ്, വർഗീസ്, ജിബിൻ ലൂക്കോസ് പണിക്കർ (സ്പോർട്സ് ), ഷഹീദ് ലബ്ബ(വെൽഫെയർ) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന കൂടിയാലോചന യോഗങ്ങളിൽ വെച്ച് എക്സിക്യൂട്ടിവ് മെമ്പർമാരായി സൈമൺ ബേബി, ടിറ്റോ ജോർജ്, നജുമുദ്ദീൻ ഇസ്മായിൽ, സിബി ജോസഫ്, രതീഷ് രാജകുമാർ, നവാസ് എം.ആർ, റമീസ്, ബിന്ദു ലാൽ, അബ്രാഹം പൊന്നച്ചൻ എന്നിവരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്. പ്രവാസി സമൂഹത്തിനു പ്രയോജനപ്രദമായ കർമ്മ പരിപാടികൾ ആവിഷ്കരിക്കുമെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.
Kuwait
കെകെഐസി അബ്ബാസിയ മദ്രസ്സ സർഗ്ഗവസന്തം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ പിടിഎ എംടിഎ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 7 ന് വൈകീട്ട് ഖുർതുബ ഇഹ്യാഹ് തൂറാസ് ഹാളിൽ സർഗ്ഗ വസന്തം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജംഷീർ നിലമ്പൂർ,അധ്യക്ഷത വഹിച്ചു. കെകെഐസി കേന്ദ്ര വിദ്യാഭാസ സെക്രട്ടറി അബ്‍ദുല്‍ അസീസ് നരക്കോട് ഉദ്ഘാടനംചെയ്തു. പ്രധാന അദ്ധ്യാപകൻ ശമീർ മദനി കൊച്ചി ഉൽബോധനം നിർവഹിച്ചു.
പ്രസംഗം, ഇസ്ലാമിക ഗാനം, മാപ്പിളപ്പാട്ട്, പവർ പോയിന്റ് പ്രസന്റെഷൻ, വീഡിയൊ മേക്കിങ്, കഥ പറയൽ, ഖുര്‍ആന്‍ പാരായണം, ആംഗ്യപ്പാട്ട്, രണ്ടു വേദികളിലായി സംഘടിപ്പിച്ചു. മദ്രസ അദ്ധ്യാപകരായ യാസിർ അൻസാരി, അസ്‌ലം ആലപ്പുഴ, ആമിർ ഉസ്താദ്, നൗഫൽ സ്വലാഹി, സനിയ്യ ടീച്ചർ, സജീന ടീച്ചർ, സൈനബ ടീച്ചർ, അഫീന ടീച്ചർ, സഫിയ്യ ടീച്ചർ എന്നിവർ നേതൃത്വംനൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് കെകെഐസി കേന്ദ്ര ഭാരവാഹികളും പിടിഎ ഭാരവാഹികളും മെഡലുകള്‍ നൽകി ആദരിച്ചു. കൂടാതെ വിജയികളെ കുവൈറ്റിലെ അഞ്ചു ഇസ്ലാഹി മദ്രസകളിൽ നിന്ന് വിജയികളായവർക്ക് വേണ്ടി കേന്ദ്രതലത്തിൽ ഫെബ്രുവരി 21 ഖൈത്താനിൽ വെച്ചു നടക്കുന്ന സർഗ്ഗ വസന്തം പ്രോഗ്രാമിൽ പങ്കെടുപ്പിക്കും. പ്രോഗ്രാമിൽ അർദ്ധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കും അവാർഡുകള്‍ നൽകി ആദരിച്ചു.
മദ്രസ അസിസറ്റന്റ പ്രധാന അദ്ധ്യാപകൻ യാസിർ അൻസാരി സ്വഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.
Kuwait
ഒഐസിസി കുവൈറ്റ് കോട്ടയം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

കുവൈറ്റ് സിറ്റി : ഒ ഐ സി സി കുവൈറ്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സജീവമായ ഇടപെടലുകൾ നടത്തുക എന്ന ലക്ഷ്യത്തോടെ യാണ് പുതിയ കമ്മിറ്റി പ്രവർത്തനം ആരംഭിക്കുന്നത്. പ്രസിഡന്റ്: ബത്താർ വൈക്കം , ജനറൽ സെക്രട്ടറി : ജിജോ കുര്യൻ, ട്രഷറർ : വിശാൽ പൂത്തറ, വൈസ് പ്രസിഡന്റുമാർ: ജോർജ് ഫിലിപ്പ് കൊച്ചുപുരയ്ക്കൽ, അരുൺ രവി, സെക്രട്ടറിമാർ: ജസ്റ്റിൻ ജോസഫ്, അനിൽ കുമാർ, സന്തോഷ് തോമസ്, ചിന്നു റോയ് , വെൽഫയർ സെക്രട്ടറി: ബാസ്റ്റിൻ ഫിലിപ്പ്, സ്പോർട്സ് സെക്രട്ടറി: ഷിബു ജോസഫ്എന്നിവരാണ് പുതിയ ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി രതീഷ് കുമാർ, പി കെ വർഗീസ്, ബിജു മാണി ചാക്കോ, ടോജി മാത്യു, നിഷ സെലിൻ, ബിന്ദുമോൾ ടി ടി, ജോമിസ് ജോസ്, ലിജിൻ ബേബി, ബീന വർഗീസ്, സാം കുഞ്ഞുകുഞ്ഞു, ഷിബു ചെറിയാൻ ടി, രജി തോമസ് ഒളശ്ശ, മാത്യു ഡാനിയേൽ, ഷിജു എബ്രഹാം, എബ്രഹാം കുരുവിള എന്നിവരെയും ദേശീയ കമ്മിറ്റിയിലേക്ക് അനൂപ് സോമൻ, ജോവിസ് മണിയംകേരിൽ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. പ്രവാസി ക്ഷേമം, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ എന്ന് ഭാരവാഹികൾ അറിയിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login