Delhi
കെപിസിസി വയനാട് പുനരധിവാസ ഫണ്ട്:രാഹുല്‍ ഗാന്ധി ഒരുമാസത്തെ ശമ്പളം സംഭാവന നല്കി

ഡല്‍ഹി :വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ദുരന്തസ്ഥലം സന്ദര്‍ശിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.അദ്ദേഹത്തിന്റെ പ്രഖ്യാപനം കെപിസിസി ഏറ്റെടുത്ത് കൊണ്ട് അതിനാവശ്യമായ ഫണ്ട് ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.അതിന്റെ ഭാഗമായി സ്റ്റാന്‍ഡ് വിത്ത് വയനാട്-ഐഎന്‍സി എന്ന മൊബൈല്‍ ആപ്പ് ധനസമാഹരണത്തിന് ഒരുക്കി.
വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടിഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാവുന്നതാണ്. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്കിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും. ഡിജിറ്റല്‍ രസീത് ആപ്പ് വഴി പ്രിന്റെടുക്കാനുള്ള സൗകര്യവുമുണ്ട്.
ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി ഒന്‍പത് അംഗ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലാതലത്തില്‍ ഉപസമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ദുരന്തം നടന്ന വയനാട് ജില്ലയിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കെപിസിസി ഒഴിവാക്കിയിട്ടുണ്ട്.
Delhi
പുതിയ ഫാസ്ടാഗ് നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പുതിയ ഫാസ്ടാഗ് നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ദേശീയപാതകളില്‍ വാഹനങ്ങളിലെ ടോള്‍ ഇടപാടുകള്‍ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകള്‍ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്
ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലോ ഹോട്ട്ലിസ്റ്റില്‍ പെടുകയോ ടോള്‍ ബൂത്തില്‍ എത്തുന്നതിന് ഒരു മണിക്കൂറിലധികം മുമ്പ് ബാലന്‍സ് കുറവാവുകയോ ചെയ്താല്‍ ഇടപാട് നിരസിക്കപ്പെടും. ടോള്‍ബൂത്തില്‍ ഫാസ്ടാഗ് സ്കാന്‍ ചെയ്തശേഷവും 10 മിനിറ്റ് ടാഗ് ബ്ലാക്ക്ലിസ്റ്റിലും നിഷ്ക്രിയാവസ്ഥയിലും തുടരുകയാണെങ്കിലും ഇടപാട് നിരസിക്കപ്പെടും. ഇതോടെ പിഴയായി ടോള്‍ ഫീസിന്റെ ഇരട്ടി ഈടാക്കും.
ടോള്‍ ബൂത്തില്‍ എത്തുന്നതിന് മുമ്പ് 60 മിനിറ്റിലധികം ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് അവസാന നിമിഷം റീചാര്‍ജ് ചെയ്യാന്‍ കഴിയില്ല. അതേസമയം, ഇടപാടിന് ശ്രമിച്ച് 10 മിനിറ്റിനുള്ളില്‍ റീചാര്‍ജ് ചെയ്താല്‍ പെനാല്‍റ്റി റീഫണ്ടിന് അര്‍ഹതയുണ്ടാകും.
തടസ്സമില്ലാത്ത ഇടപാടുകള്‍ ഉറപ്പാക്കാനും പിഴകള്‍ ഒഴിവാക്കാനുമായി ഫാസ്ടാഗ് ഉപയോക്താക്കള്‍ ടോള്‍ പ്ലാസകളില്‍ എത്തുന്നതിന് മുമ്പ് അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് നിലനിര്‍ത്തണം. ബ്ലാക്ക്ലിസ്റ്റ് ചെയ്യുന്നത് തടയാന്‍ ഗഥഇ വിശദാംശങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യണം. ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ഫാസ്ടാഗിന്റെ തല്‍സ്ഥിതി പരിശോധിക്കുകയും വേണം. നാഷനല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ (വേേു:െ//ംംം.ിുരശ.ീൃഴ.ശി/) ഫാസ്ടാഗിന്റെ തല്‍സ്ഥിതി അറിയാന്‍ സാധിക്കും.
Delhi
ഡല്‍ഹിക്കു പിന്നാലെ ബിഹാറിലും ഭൂചലനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡല്‍ഹിയില്‍ പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെങ്കില്‍ ബിഹാറില്‍ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ പുലര്‍ച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ നാല് രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂ ഡല്‍ഹിയാണ് ദൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമായുണ്ടായതായ നാട്ടുകാര്‍ പറഞ്ഞു.
Delhi
ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷം ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല. ഈ വര്‍ഷം മാര്‍ച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്.
ഇതുസംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകള്‍ പ്രസ്തുത തീയതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ എല്ലാ പ്രമുഖ ബാങ്കുകളോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും ആര്.ബി.ഐ അറിയിച്ചു.
സര്‍ക്കാര്‍ രസീതുകളും പേയ്മെന്റുകളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രസീതുകളും പേയ്മെന്റുകളും കണക്കിലെടുക്കുന്നതിനായി 2025 മാര്‍ച്ച് 31ന് തിങ്കള്‍ ഇടപാടുകള്‍ക്കായി തുറന്നുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു -ആര്.ബി.ഐ സര്‍ക്കുലറില്‍ പറയുന്നു.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login