‘യൂണിറ്റുകളിൽ ഹൃദയതാളം’ ; ആദ്യ കെപിസിസി സമ്മേളനം നടന്ന ഒറ്റപ്പാലം ആദ്യ യൂണിറ്റ് കമ്മിറ്റി ഉദ്ഘാടനത്തിന് വേദിയാകും

ശ്രീകൃഷ്ണപുരം: കേരളത്തിൽ കോൺഗ്രസ് താഴേത്തട്ടിൽ രൂപവത്കരിക്കുന്നു. മൈക്രോ യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം കരിമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ആറ്റാശ്ശേരിയിൽ 30-ന് രാവിലെ ഒമ്പതിന് കെ.പിസി.സി. പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കും.കേരളത്തിലെ കെപിസിസിയുടെ ആദ്യ സമ്മേളനത്തിന് സാക്ഷ്യം വഹിച്ച ഒറ്റപ്പാലം നിയോജക മണ്ഡലം തന്നെയാണ് ചരിത്രപരമായ യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിനും സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.

ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ 14 ജില്ലകളിൽ 1,500-ഓളം കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനം നടക്കും. തുടർന്ന്, നവംബർ 14-ന് 25,000ത്തിൽൽപ്പരം യൂണിറ്റ് കമ്മിറ്റികളും ഡിസംബർ 28-ന് ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മിറ്റികളും നിലവിൽവരും.

ആദ്യഘട്ടത്തിൽ കേരളത്തിലെ 14 ജില്ലകളിലെ 14 പഞ്ചായത്തുകളിലാണ് യൂണിറ്റ് നിലവിൽ വരിക. പാലക്കാട് ജില്ലയിൽ കരിമ്പുഴ പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കരിമ്പുഴ പഞ്ചായത്തിലെ ഇറക്കിങ്ങൽ യൂണിറ്റിലാണ് സംസ്ഥാനതല ഉദ്ഘാടനം. യൂണിറ്റ് അംഗമായ ശിവശങ്കരന്റെ വീട്ടിലാണ് ഉദ്ഘാടനം.

ഓരോ ജില്ലയിലും 1,500 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളിൽ ഉയർത്താനുള്ള പതാക കരിമ്പുഴ തെരുവിലെ വീട്ടമ്മമാർ ഖാദിയിൽ നെയ്‌തെടുത്തതാണ്. ചർക്കയുള്ള ത്രിവർണ്ണ പതാകയാണ് ഒരുക്കുന്നത്.

Related posts

Leave a Comment