Kerala
ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് ചൊവ്വാഴ്ച തുടക്കം
തിരുവനന്തപുരം; വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ടി കെ മാധവന്‍ നഗര്‍)ഡിസംബര്‍ 5, 6 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരിതെളിയും.
കെ.പി.സി.സി പ്രസിഡന്റ് .കെ സുധാകരന്‍ എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിഎസ്.സി, എസ്.ടി, ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദേശീയ കോര്‍ഡിനേറ്ററുമായ കെ. രാജു ചരിത്ര കോണ്‍ഗ്രസ് ഉത്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത എഴുത്തുകാരന്‍ പി. അതിയമാന്‍, സുകുമാരന്‍ മൂലേക്കാട് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെ. മുരളീധരന്‍ എംപി, വിഎം സുധീരന്‍, അടൂര്‍ പ്രകാശ് എംപി, എന്‍.ശക്തന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരും പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ‘വൈക്കം സത്യാഗ്രഹവും സാമൂഹികപരിഷ്‌കരണവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ടി. മുഹമ്മദാലി, കാര്‍ത്തികേയന്‍ നായര്‍, ജെ. രഘു, ജെ.ദേവിക, നെടുങ്കുന്നം ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 5ന് കലാപരിപാടികള്‍. 6.45ന് കേരള നവോത്ഥാനം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. സണ്ണി കപിക്കാട്, സി.പി ജോണ്‍ എന്നിവര്‍ പങ്കെടുക്കും.
രണ്ടാം ദിവസമായ ഡിസംബര്‍ 6ന് രാവിലെ 10ന് ‘Enduring Legacy Of National Movement And Contemporary Crisis’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ സെമിനാര്‍ എക്കോണമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി മുന്‍ എഡിറ്റര്‍ ഡോ.ഗോപാല്‍ ഗുരു ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തും.
വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ പിന്‍തലമുറക്കാരുടെ കുടുംബസംഗമം ഉച്ചയ്ക്ക് 2.30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശ്രീനാരാണ ധര്‍മ്മസംഘം പ്രസിഡന്റ് ശിവഗിരിമഠം ബ്രഹ്‌മശ്രീ ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ മുഖ്യാതിഥിയായി പങ്കെടുക്കും.കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍,പ്രൊഫ.അഞ്ചയില്‍ രഘു തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ്,റോജി എം ജോണ്‍,ജെബി മേത്തര്‍,വി.ടി ബല്‍റാം തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടു ദിവസമായി നടക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥിരം പ്രതിനിധികള്‍,ചരിത്രവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വൈക്കംസത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി.സജീന്ദ്രനും കണ്‍വീനര്‍ എം.ലിജുവും അറിയിച്ചു.
Kerala
ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ച് സന്ദീപ് വാര്യർ; പാർട്ടിയിൽ നിന്നും പുറത്തേക്കെന്ന് സൂചന
പാലക്കാട്: പാലക്കാട് ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തേക്ക്. നേതൃത്വത്തെ വെല്ലുവിളിച്ച് ബിജെപി വക്താവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ് വാര്യർ പാർട്ടിയിൽ നിന്നും പുറത്തേക്ക്. ബിജെപിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുകയാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജില്ലയിലെ പ്രധാന നേതാവ് പാർട്ടി വിടാൻ ഒരുങ്ങുന്നത് ബിജെപിക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് ബിജെപിയിലെ പ്രബല വിഭാഗമായ മൂത്താൻ വിഭാഗം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനോട് ഇടഞ്ഞു നിൽക്കുന്ന ഈ ഘട്ടത്തിൽ സന്ദീപ് വാര്യർ പാർട്ടി വിടുന്നത് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. ജില്ലാ നേതൃത്വത്തിൽനിന്നും നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനവും തുടർച്ചയായി നേരിടുകയാണെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്‍റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.
ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോള്‍ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
എന്‍ഡിഎ കണ്‍വെഷനില്‍ സി കൃഷ്ണകുമാറിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കണ്‍വെൻഷൻ വേദിയില്‍ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി. പ്രശ്നങ്ങളില്‍ ഇടപെട്ട് ആവശ്യമായ പരിഹാരം കാണാൻ താൻ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
മാറ്റിനിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട്. അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതയാണ് നടക്കുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഒരു വിളിയില്‍ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയത്. ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Kasaragod
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്ര മന്ത്രിമാർക്കെതിരേ വിമർശനവുമായി ബിജെപി നേതാവ്. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റിനീഷാണ് സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്. കേരളത്തില്‍നിന്ന് പാർട്ടിയുടെ പേരില്‍ മന്ത്രി പദവിയിലെത്തിയവരില്‍ പലരും പാർട്ടി പ്രവർത്തകരോട് ഒന്ന് ചിരിക്കുക പോലുമില്ലെന്നും ഒരുപാട് പേർ ജീവനും ജീവിതവും നല്‍കിയതിന്റെ ഫലമാണ് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും എന്നുള്ളത് ഇത്തരക്കാർ മനസിലാക്കണമെന്നും റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സ്വന്തം പ്രവൃത്തികള്‍കൊണ്ടാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്ന ചിന്ത ഒഴിവാക്കണം. പാർട്ടി പ്രവർത്തകരെ കേള്‍ക്കാനുള്ള നല്ല മനസ്സുണ്ടാവട്ടെ എന്നും വിമർശനമുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കോഴിക്കോട് എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്.
കേന്ദ്രമന്ത്രി നിവേദനങ്ങളുമായി കാത്തു നിന്നവരെ കാണുകയും വ്യക്തമായി കേള്‍ക്കുകയും പാർട്ടി അനുഭാവികള്‍ക്ക്പറയാനുള്ളത് ക്ഷമയോടെ കേട്ടുവെന്നും റിനീഷിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login