ബംഗ്ലാദേശ് മോചന യുദ്ധവിജയം; കെപിസിസി സെമിനാർ നാളെ

ബംഗ്ലാദേശ് മോചന യുദ്ധ വിജയത്തിന്റെ 50-ാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നാളെ കെപിസിസിയിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ അറിയിച്ചു.

കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന സെമിനാർ രാവിലെ 11 ന് മുൻകേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത സൈനികരേയും അവരുടെ കുടുംബാംഗങ്ങളേയും സമ്മേളനത്തിൽ ആദരിക്കും.

Related posts

Leave a Comment